സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സ് ആറാം ബാചില്‍ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 




തിരുവനന്തപുരം: (www.kvartha.com 11.03.2021) പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍കാര്‍/എയ്ഡഡ് ഹയര്‍സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സ .എ കോഴ്സ് ആറാം ബാച്ചില്‍ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കോള്‍-കേരള ഡി സി എ നാലാം ബാച് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡി സി എ ആറാം ബാചില്‍ പത്ത് മുതല്‍ മാര്‍ച് 30 വരെ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

ഡി സി എ കോഴ്സില്‍ ഒരു ബാചില്‍ ചേര്‍ന്ന ശേഷം ആ ദിനം സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുക്കാത്തവര്‍, നിശ്ചിത ഹാജര്‍ കുറവിനാല്‍ ഡി സി എ പൊതു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വരെ തുടര്‍ ബാചുകളിലെ സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് പുന:പ്രവേശനം അനുവദിക്കും.

സ്‌കോള്‍-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സ് ആറാം ബാചില്‍ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


പുന:പ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. ഫോണ്‍: 0471-2342950, 2342271, 2342369.

Keywords:  News, Kerala, State, Thiruvananthapuram, Education, Students, Scole-Kerala: You can apply for DCA re-admission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia