Finland | വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ടപ് മേഖലകളില്‍ ഫിന്‍ലാന്‍ഡുമായി സഹകരണത്തിന് സാധ്യത; ഇന്‍ഡ്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ടപ് തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് മുന്‍കൈയെടുക്കണമെന്ന് ഫിന്‍ലാന്‍ഡിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
Aster_MIMS

Finland | വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ടപ് മേഖലകളില്‍ ഫിന്‍ലാന്‍ഡുമായി സഹകരണത്തിന് സാധ്യത; ഇന്‍ഡ്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

അറുപതിനായിരത്തോളം ഇന്‍ഡ്യക്കാര്‍ ഫിന്‍ലാന്‍ഡിലുണ്ട്. അതില്‍ നല്ലൊരുഭാഗം മലയാളികളാണ്. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറില്‍ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും അംബാസിഡര്‍ താല്‍പര്യപ്പെട്ടു.

കേരളത്തിലേക്ക് ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഫിന്‍ലാന്‍ഡിലെ പ്രധാനപ്പെട്ട ട്രാവല്‍ ഏജന്‍സി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കണമെന്നും അക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

20 ഫിന്നിഷ് കംപനികള്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി ചേര്‍ന്ന് തൊഴിലവസരം ഒരുക്കുന്നതിന് ശ്രമിക്കാമെന്ന് അംബാസിഡര്‍ പറഞ്ഞു. സ്റ്റാര്‍ടപുകള്‍ക്ക് അവരുടെ സേവനങ്ങളും ഉല്‍പന്നങ്ങളും ഫിന്‍ലാന്‍ഡില്‍ എത്തിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്.

കേരളത്തില്‍ നിന്നുള്ള കംപനികള്‍ ഫിന്‍ലാന്‍ഡില്‍ വന്ന് അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കണം. തുടര്‍ന്ന് ഫിന്‍ലാന്‍ഡ് കംപനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള - ഫിന്‍ലാന്‍ഡ് ഇന്നവേഷന്‍ കോറിഡോര്‍ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാര്‍ട് അപുകള്‍ക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡര്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫിന്‍ലാന്‍ഡില്‍ നടന്ന ചര്‍ചയുടെ തുടര്‍ചയായി അവിടെ നിന്നുള്ള സംഘം കേരളം സന്ദര്‍ശിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് അംബാസിഡര്‍ കേരളത്തിലെത്തിയത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിന്‍ലാന്‍ഡിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. അധ്യാപക, വിദ്യാര്‍ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസിഡര്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പെടുന്ന വര്‍കിംഗ് ഗ്രൂപ് സര്‍ന്ദര്‍ശനത്തിന്റെ അനുബന്ധമായി തയാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Keywords: Potential for cooperation with Finland in education, tourism and start-up sectors; Chief Minister met Indian Ambassador, Thiruvananthapuram, News, Education, Meeting, Chief Minister, Pinarayi-Vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia