Plus One | ഹയര്‍ സെകന്‍ഡറി: പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; പ്രവേശന നടപടികള്‍ വെള്ളിയാഴ്ച മുതല്‍; സംസ്ഥാന കലോത്സവം ജനുവരിയില്‍
Aug 3, 2022, 16:38 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഹയര്‍ സെകന്‍ഡറി ഒന്നാം വര്‍ഷത്തെ ക്ലാസുകള്‍ ഈ മാസം 25ന് തുടങ്ങും. പ്രവേശന നടപടികള്‍ ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) തുടങ്ങുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
വെളളിയാഴ്ച ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്‌മെന്റ് പ്രകാരമുളള പ്രവേശനം വെളളിയാഴ്ച രാവിലെ 11 മുതല്‍ തുടങ്ങും. 10-ാം തീയതി വൈകിട്ട് അഞ്ചിന് അവസാനിക്കും. സ്‌പോര്‍ട്‌സ് ക്വാട പ്രവേശനത്തിന്റെ ആദ്യ അലോട്‌മെന്റും വെളളിയാഴ്ച പ്രസിദ്ധീകരിക്കും.
മുഖ്യ ഘട്ടത്തിലെ രണ്ടാമത്തെ അലോട്‌മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്‌മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
ഖാദര്‍ കമിറ്റി റിപോര്‍ട് നടപ്പിലാക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍കാര്‍ അനുവദിച്ചു. കേന്ദ്രസര്‍കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 2022 - 23 അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. ഹയര്‍ സെകന്‍ഡറി സ്‌കൂളുകള്‍ ഇനി പ്രിന്‍സിപാളിന്റെ കീഴിലാവും. ഹെഡ്മാസ്റ്റര്‍മാര്‍ വൈസ് പ്രിന്‍സിപാള്‍മാരാകും.
സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.