Plus One Admission | പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ടിഫികറ്റിന് പകരം എസ്എസ്എല്‍സി ബുക് ഹാജരാക്കിയാല്‍ മതി

 


തിരുവനന്തപുരം: (www.kvartha.com) പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ജാതി സര്‍ടിഫികറ്റിന് (Community Certificate) പകരം എസ്എസ്എല്‍സി ബുക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞ. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. മഴക്കെടുതി മൂലം വിലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിര്‍ദേശമെന്ന് മന്ത്രി അറിയിച്ചു.
            
Plus One Admission | പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ടിഫികറ്റിന് പകരം എസ്എസ്എല്‍സി ബുക് ഹാജരാക്കിയാല്‍ മതി

സി ബി എസ് ഇ സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതിയാകും. വിടുതല്‍ സര്‍ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്യൂണിറ്റി സര്‍ടിഫികറ്റ് ഹാജരാക്കണം.

Keywords: #Short-News, Latest-News, Short-News, Top-Headlines, Education, Kerala, Education Department, Government, SSLC, Minister, CBSE, Plus One Admission in Kerala, Community Certificate, Education Minister V. Sivankutty, Government of Kerala, Education Department of Kerala, Plus One Admission: SSLC book need be produced instead of Community Certificate.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia