ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 20
Nov 4, 2020, 13:07 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.11.2020) ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. 2019ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവല്‍, ചെറുകഥ, നാടകരചന, ചിത്രരചന/ കളര്‍ പെയിന്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.
സൃഷ്ടിയുടെ മൂന്ന് പകര്‍പ്പുകള്‍, സ്വന്തം രചന/ സൃഷ്ടിയാണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 20ന് മുമ്പ് കമ്മീഷണര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി സി9/1023(1), ഗ്രൗണ്ട് ഫ്‌ളോര്‍, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

