Government Announcement | വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! പൂജവയ്പ്പിന് ഒരു ദിവസം കൂടി അവധി; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എല്ലാ വർഷവും ഒമ്ബത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക.
● വിദ്യാർത്ഥികൾക്ക് പൂജ ആഘോഷങ്ങൾ പൂർണ്ണമായും ആസ്വദിക്കാനുള്ള അവസരം ലഭിക്കും.
തിരുവനന്തപുരം: (KVARTHA) പൂജാ അവധി ഒരു ദിവസം കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. ഒക്ടോബർ 11ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബർ 11ന് കൂടി അവധി നല്‍കണമെന്നാവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്.
സർക്കാർ കലണ്ടറില്‍ ഉള്‍പ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്.
ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം.
നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജ വയ്പ്പ്. നവരാത്രിയിലെ ദുർഗ്ഗക്കായി സമർപ്പിതമായ ദിവസം. സകലതും ജഗദീശ്വരിയായ ആദിപരാശക്തിക്ക് മുൻപിൽ കാണിക്ക വെക്കുന്ന ദിനം. എല്ലാ വർഷവും ഒമ്ബത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങള്‍ ആയുധങ്ങള്‍ സരസ്വതി ദേവിയ്ക്ക് മുന്നില്‍ സമർപ്പിക്കുന്ന ചടങ്ങാണ് ഇത്. അതിനാൽ ഈ ദിവസത്തിന് ‘ആയുധപൂജ' എന്ന പേര് ലഭിച്ചു. കൊല്ലൂർ മൂകാംബികയില്‍ മഹാനവമി ഒക്ടോബർ 11നായിരിക്കും. 12ന് വിജയദശമി നാളില്‍ വിദ്യാരംഭം നടക്കും.
ഈ അധിക അവധിയിൽ, വിശ്വാസികളായ വിദ്യാർത്ഥികൾക്ക് പൂജാ ആഘോഷങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ അവസരം ലഭിക്കും.
#PoojaHoliday, #KeralaEducation, #Navaratri, #StudentCelebrations, #GovernmentAnnouncement, #AyudhaPooja
