ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഇല്ല; കട്ടപ്പന ഐടിഐയില്‍ ബീഫ് ഫെസ്റ്റ് നടത്തി വേറിട്ട പ്രതിഷേധവുമായി കെ എസ് യു
Mar 17, 2021, 09:51 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 17.03.2021) കട്ടപ്പന ഐ ടി ഐയിലെ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്താത്തതില്‍വേറിട്ട പ്രതിഷേധവുമായി കെ എസ് യു. പ്രതിഷേധസൂചകമായി ഐ ടി ഐക്ക് മുന്നില്‍ കെ എസ് യു ബീഫ് ഫെസ്റ്റ് നടത്തി.
സംസ്ഥാനത്തെ മുഴുവന്‍ വനിതാ ഐ ടി ഐകള്‍ക്കൊപ്പം പിന്നോക്ക ജില്ലകളായ ഇടുക്കിയിലേയും വയനാട്ടിലേയും ഐ ടി ഐകളിലും സംസ്ഥാന സര്‍കാര്‍ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. മാംസം ഉള്‍പ്പെടുത്തിയ ഭക്ഷണ ലഭിക്കുന്ന ദിവസങ്ങളില്‍ ചിക്കനും മട്ടണും കൊടുക്കുമെങ്കിലും ബീഫ് ഒഴിവാക്കിയതിലാണ് കെ എസ് യുവിന്റെ പ്രതിഷേധം.
ആര്‍ എസ് എസിന്റെ ബീഫ് നിരോധനത്തിന് സംസ്ഥാന സര്‍കാരും കുടപിടിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ മെനുപ്രകാരമുള്ള ഭക്ഷണം കൊടുക്കാനേ അനുമതിയുള്ളുവെന്നും ബാക്കി കാര്യങ്ങള്‍ സര്‍കാരാണ് പറയേണ്ടതെന്നുമാണ് ഐ ടി ഐ അധികൃതരുടെ വിശദീകരണം. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കെ എസ് യു തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

