NEET Result | നീറ്റ് പരീക്ഷ ഫലം വീണ്ടും പ്രഖ്യാപിച്ചു; പുറത്തിറക്കിയത് നഗരം, സംസ്ഥാനം, പരീക്ഷാ കേന്ദ്രങ്ങൾ അനുസരിച്ച്; നടപടി സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ 

 
NEET Exam
NEET Exam

Representational Image Generated by Meta AI

വിദ്യാർത്ഥികളുടെ ഐഡൻ്റിറ്റിയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് ഫലം പുറത്തുവിടടണമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു

ന്യൂഡെൽഹി: (KVARTHA) ജൂലൈ 18 ന് നീറ്റ് കേസിൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിനിടെ ലഭിച്ച നിർദേശങ്ങളെ തുടർന്ന് നീറ്റ് പരീക്ഷ ഫലം (NEET UG Result) എൻ ടി എ (NTA) വീണ്ടും പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് അവരുടെ പുതുക്കിയ സ്‌കോർ കാർഡ് exams(dot)nta(dot)ac(dot)in/NEET/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാനാവും.

40-ലധികം ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, നഗരം, കേന്ദ്രം എന്നിവ അടിസ്ഥാനമാക്കി നീറ്റ് ഫലങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കാൻ എൻടിഎയോട് നിർദേശിച്ചിരുന്നു. ഇതിനായി ജൂലൈ 20 ന് ഉച്ചയ്ക്ക് ഒരു മണി വരെ സുപ്രീം കോടതി കേന്ദ്രത്തിന് സമയം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻടിഎ ഇപ്പോൾ നഗരം, കേന്ദ്രം എന്നിവ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ ഫലങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലായ് 18 ന് വാദം കേൾക്കുന്നതിനിടെ, വിദ്യാർത്ഥികളുടെ ഐഡൻ്റിറ്റിയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് ഫലം പുറത്തുവിടടണമെന്ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പരീക്ഷ റദ്ദാക്കുക, പുനഃപരീക്ഷ നടത്തുക, ക്രമക്കേട് ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ഹർജികൾ പരിശോധിച്ച ശേഷം ജൂലൈ 22ന് സുപ്രീം കോടതി അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുക്കിയ ഫലം എങ്ങനെ പരിശോധിക്കാം?

* exams(dot)nta(dot)ac(dot)in/NEET/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക 
* Click here for NEET 2024 Revised Score Card ക്ലിക്ക് ചെയ്യുക 
* രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ പുതുക്കിയ ഫലം സ്ക്രീനിൽ ദൃശ്യമാകും

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia