നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളി വിദ്യാര്‍ഥി ഉള്‍പെടെ 3 പേര്‍ക്ക് ഒന്നാം റാങ്ക്
Nov 2, 2021, 08:58 IST
ന്യൂഡെല്‍ഹി: (www.kvartha.com 02.11.2021) നീറ്റ് പരീക്ഷാഫലം പുറത്തുവന്നു. ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. മൃണാള്‍ കുടേരി (തെലങ്കാന), തന്മയ് ഗുപ്ത (ഡെല്‍ഹി), കാര്‍ത്തിക ജി നായര്‍ (മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. മുംബൈ മലയാളിയാണ് കാര്‍ത്തിക ജി നായര്‍.
കേരളത്തില്‍ നിന്നുള്ള ഗൗരിശങ്കര്‍ എസ് പതിനേഴാം റാങ്കും വൈഷണ ജയവര്ധനന് 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി. neet(dot)nta(dot)nic(dot)in, ntaresults(dot)ac(dot)in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും.
ദേശീയ തലത്തിലെ ഉയര്‍ന്ന റാങ്കുകാരുടെ വിവരങ്ങള്‍ നാഷനല്‍ ടെസ്റ്റിങ് ഏജെന്സി പുറത്തുവിടും. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ നടന്നത്. ഈ വര്‍ഷം 16 ലക്ഷത്തിലേറെ പേര് പരീക്ഷയെഴുതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.