അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം; ഇന്ത്യന്‍ നേവിയില്‍ 210 ഒഴിവുകള്‍, ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
Dec 29, 2020, 14:26 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 29.12.2020) ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂടീവ്, ടെക്‌നികല്‍, എജ്യുകേഷന്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട് സര്‍വീസ് കമിഷന്‍ ഓഫിസറാകാന്‍ അവസരം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 210 ഒഴിവുകള്‍ റിപോര്‍ട് ചെയ്തു. ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങും മുന്‍പ് യോഗ്യത നേടിയിരിക്കണം. സിപിഎല്‍ ഹോള്‍ഡേഴ്സ് ഉദ്യോഗാര്‍ഥികള്‍ക്ക് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം. ഇവര്‍ 1996 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉള്‍പ്പെടെ.
2021 ജൂണില്‍ കേരളത്തിലെ ഏഴിമല നാവിക അകാദമിയില്‍ കോഴ്സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഒരപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതി. ഇവര്‍ കേഡര്‍/ ബ്രാഞ്ച് മുന്‍ഗണനാ ക്രമത്തില്‍ ബന്ധപ്പെട്ട കോളത്തില്‍ പൂരിപ്പിക്കണം.
വിശദവിവരങ്ങള്‍ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.