MSF march | നാല് ചുമരും ഒരു ചുവപ്പ് കൊടിയും മതിയോ വിസിക്ക് കോളജ് അനുവദിക്കാനെന്ന് പികെ നവാസ്; കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എംഎസ്എഫ് മാര്‍ച് നടത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യൂണിവേഴ്‌സിറ്റിയിലെ സ്വജനപക്ഷപാതവും വിദ്യാർഥി വിരുദ്ധ നിലപാടുകളും അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ ഗ്രേറ്റ് മാര്‍ച് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉദ്ഘാടനം ചെയ്തു.
Aster_MIMS
MSF march | നാല് ചുമരും ഒരു ചുവപ്പ് കൊടിയും മതിയോ വിസിക്ക് കോളജ് അനുവദിക്കാനെന്ന് പികെ നവാസ്; കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എംഎസ്എഫ് മാര്‍ച് നടത്തി
നാല് ചുവരും ഒരു ചുവപ്പ് കൊടിയുമുണ്ടെങ്കില്‍ ആര്‍ക്കും കണ്ണൂര്‍ വിസി കോളജ് അനുവദിച്ചു നല്‍കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും, കോടതിക്കു മുമ്പില്‍ നിരന്തരം കണ്ണൂര്‍ വിസിയും പരിവാരങ്ങളും അവഹേളന കഥാപാത്രമായി മാറുന്ന അവസ്ഥ വന്നുചേര്‍ന്നിരിക്കുകയാണെന്നും പികെ നവാസ് പറഞ്ഞു.
വിസിയുടെ പുനര്‍ നിയമന നടപടികളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സര്‍വകലാശാലയാണ് കണ്ണൂര്‍ സര്‍വകലാശാലയെന്നും പുനര്‍ നിയമനത്തിന്റെ പ്രത്യുപകാരമായി സിപിഎം സഹയാത്രികള്‍ക്കും അനുഭാവികള്‍ക്കും വിസി അനര്‍ഹമായ രീതിയില്‍ പല കാര്യങ്ങളും ചെയ്തു കൊടുക്കുന്ന അവസ്ഥ ഇപ്പോള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ സെക്രടറി സി കെ നജാഫ് അധ്യക്ഷനായി. അഡ്വ. അബ്ദുല്‍ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് യൂണിവേഴ്‌സിറ്റി കവാടത്തില്‍ പോലീസ് ബാരികേഡ് സ്ഥാപിച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia