സിബിഎസ്ഇ 12ാംക്ലാസ് പരീക്ഷ സമയം ഒന്നര മണിക്കൂറായി ചുരുക്കി നടത്തുന്നതിനോട് യോജിച്ച് വിദ്യാഭ്യാസ മന്ത്രാലയം
May 26, 2021, 18:29 IST
ഡല്‍ഹി:(www.kvartha.com 26.05.2021) സിബിഎസ്ഇ 12ാംക്ലാസ് പരീക്ഷ സമയം ഒന്നര മണിക്കൂറായി ചുരുക്കി നടത്തുന്നതിനോട് യോജിച്ച് വിദ്യാഭ്യാസ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.
ചില പരീക്ഷകള്‍ മാത്രം സമയം ചുരുക്കി നടത്തണമെന്നാണ് നിലപാട്. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവിശ്യം. പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ദില്ലിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടിരുന്നു. ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. എത്രയും വേഗം വിദ്യാര്‍ഥികള്‍ക്ക് വാക്‌സീന്‍ നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിടുകയാണ് ചെയ്തത് .
പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോള്‍ പ്രവേശന പരീക്ഷകളെയും ബാധിക്കും.
രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്.
Keyword: Delhi, CBSE,Plus 2, Examination, Time, Education, Prime Minister, Office,Report, COVID- 19, State, Maharashtra, Students, vaccine, Entrance, Ministry of Education agrees to reduce CBSE Class XII examination time.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.