'പോയി ചത്തൂടേ', സ്വകാര്യ സ്‌കൂളുകളില്‍ വലിയ തുക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതി പറയാനെത്തിയ രക്ഷിതാക്കളോട് രൂക്ഷമായി പെരുമാറി മധ്യപ്രദേശ് മന്ത്രി, വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം

 



ഭോപാല്‍: (www.kvartha.com 30.06.2021) പരാതി പറയാനെത്തിയ രക്ഷിതാക്കളോട് രൂക്ഷമായി പെരുമാറി മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാര്‍. 'പോയി ചത്തൂടേ' എന്നായിരുന്നു രക്ഷിതാക്കളോട് പര്‍മാറിന്റെ പ്രതികരണം. സ്വകാര്യ സ്‌കൂളുകളില്‍ വലിയ തുക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതിയുമായെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.  

ഹൈകോടതി ഉത്തരവ് മറികടന്ന് സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നുവെന്ന് പരാതിപ്പെടാന്‍ പര്‍മാറിന്റെ വസതിയിലെത്തിയ മധ്യപ്രദേശ് പാലക് മാഹാസംഘ് എന്ന സംഘടനയിലെ രക്ഷിതാക്കളോടായിരുന്നു മന്ത്രിയുടെ തട്ടിക്കയറല്‍. 

എന്നാല്‍, 'പോയ് ചാകൂ, നിങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യൂ' എന്നായിരുന്നു പര്‍മാറിന്റെ പ്രതികരണം. പര്‍മാറിന്റെ പ്രതികരണത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. വിവാദ പ്രസ്താവന നടത്തുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രിക്കെതിരെ വന്‍ വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍. പിന്നാലെ പ്രതിപക്ഷമായ കോണ്‍ഗ്രസും പര്‍മാര്‍ രാജിവെക്കണം, തയാറല്ലെങ്കില്‍ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

'പോയി ചത്തൂടേ', സ്വകാര്യ സ്‌കൂളുകളില്‍ വലിയ തുക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതി പറയാനെത്തിയ രക്ഷിതാക്കളോട് രൂക്ഷമായി പെരുമാറി മധ്യപ്രദേശ് മന്ത്രി, വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം


കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിതഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ ഹൈകോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടതി ഉത്തരവ് മറികടന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന് ഫീസ് ഈടാക്കുന്നുണ്ടെന്ന് പരാതിപ്പെടാനാണ് രക്ഷിതാക്കളെത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ അറിയിച്ചു. 


Keywords:  News, National, India, Madhya Pradesh, Bhopal, Minister, Education, Parents, Complaint, Minister tells parents 'GO DIE' on complaining of high school fees: Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia