P Rajeev | ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ഉന്നതവിദ്യാഭ്യാസ വ്യവസായ മേഖലകളില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച ഭാവി സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഡെവലപ്പര്‍മാരാകാം
ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും
തിരുവനന്തപുരം: (KVARTHA) ക്യാംപസുകളുടെ (Campus) അക്കാദമികവും നിപുണതയുമാര്‍ന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവില്‍ വരുന്ന ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ (Industrial parks) ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി (Minister) പി രാജീവ് (P Rajeev) . തിരുവനന്തപുരത്ത് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം (Inauguration) ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴില്‍ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ കോളജുകളെപ്പോലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും നവീന ആശയങ്ങള്‍ സാക്ഷാത്ക്കരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അക്കാദമിക ആവശ്യങ്ങള്‍ക്ക് ശേഷം മിച്ചമുള്ള ഭൂമിയെയാണ് പദ്ധതിയിലേക്ക് ഉള്‍പ്പെടുത്താവുന്നതെന്നും മന്ത്രി പറഞ്ഞു.
ആര്‍ട്‌സ്&സയന്‍സ് കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍,പോളിടെക്‌നിക്കുകള്‍,ഐ ടി ഐകള്‍,മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കാം. വ്യവസായ പാര്‍ക്ക് വികസിപ്പിക്കാന്‍ തയ്യാറുള്ള കുറഞ്ഞത്5ഏക്കര്‍ ഭൂമിയുള്ളതോ അല്ലെങ്കില്‍ കുറഞ്ഞത്2ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി (SDF)നിര്‍മ്മിക്കാന്‍ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഡെവലപ്പര്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച ഭാവി സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഡെവലപ്പര്‍മാരാകാം. ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും. ഇത്2008ലെ കേരള നെല്‍വയല്‍,തണ്ണീര്‍ത്തട ഭൂമി സംരക്ഷണ നിയമത്തിന്റെ പരിധിയിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ (ESA)തീരദേശ നിയന്ത്രണ മേഖലയിലോ (CRZ)ഒഴിവാക്കപ്പെട്ട പ്ലാന്റേഷന്‍ ഏരിയയിലോ ഉള്‍പ്പെടുന്നതാകരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്'സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം.സ്ഥാപനം അല്ലെങ്കില്‍ സ്ഥാപനം ചുമതലപ്പെടുത്തിയ സംരഭകന്‍ എന്‍ ഒ സി സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്പരം രൂപീകരിച്ച കരാറും സമര്‍പ്പിക്കണ്ടതുണ്ട്.
വൈദ്യുതി,വെള്ളം,റോഡ്,ഡ്രെയിനേജ്, ETP/CETPതുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍,ലബോറട്ടറി,ടെസ്റ്റിംഗ്,സര്‍ട്ടിഫിക്കേഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ക്കായി ഒരു പാര്‍ക്കിന് നിബന്ധനകള്‍ക്ക് വിധേയമായി150ലക്ഷം രൂപ വരെ പരിധിയില്‍, ഏക്കറിന്20ലക്ഷം രൂപ വരെ വായ്പയായി നല്‍കും.
ഓരോ ക്യാംപസിനും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കുകയും അനുമതിക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. ഈ വര്‍ഷം25പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ മികച്ച വ്യവസായ സംരഭങ്ങള്‍ എത്തുന്ന പക്ഷം അവയ്ക്ക് കൂടി അനുമതി നല്‍കുന്നത് പരിഗണിക്കും. പാര്‍ട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
സംരഭക സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിലവിലുണ്ടായിരുന്ന ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചത് ഇതിന്റെ ഉദാഹരണമാണ്. വ്യവസായ സംരഭങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, പരാതിപരിഹരിക്കല്‍,അനുമതി നല്‍കല്‍ എല്ലാം സുതാര്യമായി ഏകജാലക സംവിധാനത്തിലൂടെ പരിശോധിച്ച് അനുമതി നല്‍കുന്ന രീതി നിലവില്‍ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ് ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഷാലിജ് പിആര്‍,കിന്‍ഫ്രതോമസ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ കൃതജ്ഞതയറിയിച്ചു.