SWISS-TOWER 24/07/2023

Rule Violation | ചട്ടങ്ങള്‍ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

 
Minister Orders Probe into Education Institutions Violating Rules
Minister Orders Probe into Education Institutions Violating Rules

Photo Credit: Facebook / V Sivankutty

ADVERTISEMENT

● കെട്ടിടങ്ങളുടെ ഫിറ്റ് നെസ് ഉറപ്പുവരുത്തുന്നില്ല
● യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നു 
● അമിത ഫീസ് വാങ്ങുന്ന പ്രവണതയും കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം: (KVARTHA) ചട്ടങ്ങള്‍ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Aster mims 04/11/2022

ചട്ടങ്ങളിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി വാടകയ്‌ക്കെടുത്ത വീടുകളില്‍ ആവശ്യമായ കളിസ്ഥലം പോലും ഉറപ്പുവരുത്താതെ പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങളുടെ ഫിറ്റ് നെസ് ഉറപ്പുവരുത്താത്തതും യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നതും അമിത ഫീസ് വാങ്ങുന്ന പ്രവണതയും കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും അനുവദിക്കില്ല. 

സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമയപരിധിക്ക് അതീതമായി അഡ്മിഷനും പരീക്ഷകളും  നടത്തുന്നുണ്ട്.  ഇതൊക്കെ കണ്ടെത്തുന്നതിലേക്ക് സമഗ്രമായ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മട്ടാഞ്ചേരിയിലും തൃശൂരിലും ഉണ്ടായ സംഭവങ്ങളില്‍ അന്വേഷണം നടത്തിയതായും മന്ത്രി അറിയിച്ചു.

#KeralaEducation #SchoolInquiry #RuleViolation #MinisterOrders #EducationNews #IllegalSchools

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia