'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. '; വയനാട്ടിലെ യുകെജി വിദ്യാര്‍ഥിനിയെ വിഡിയോ കോളില്‍ വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി ; സ്‌കൂള്‍ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം

 


വയനാട്: (www.kvartha.com 21.09.2021) 'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ', വയനാട്ടിലെ യുകെജി വിദ്യാര്‍ഥിനിയെ വിഡിയോ കോളില്‍ വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി
വി ശിവന്‍കുട്ടി. സ്‌കൂള്‍ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി വീര്‍പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനി കുഞ്ഞാവ എന്ന തന്‍ഹ ഫാത്വിമയുടെ വിഡിയോ നേരത്തെ വൈറല്‍ ആയിരുന്നു.

'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. '; വയനാട്ടിലെ യുകെജി വിദ്യാര്‍ഥിനിയെ വിഡിയോ കോളില്‍ വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി ; സ്‌കൂള്‍ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം

മന്ത്രി വി ശിവന്‍കുട്ടി തന്നെ ഇതിന്റെ വിഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞാവയെ കണ്ടെത്തി മന്ത്രി വിഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. സ്‌കൂള്‍ ഉടന്‍ തുറക്കണം എന്നായിരുന്നു മന്ത്രിയോടുള്ള കുഞ്ഞാവയുടെ ആവശ്യം. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന കാര്യം മന്ത്രി കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാന്‍ ആകുന്നില്ല എന്നും ടീചെര്‍മാരുമായി നേരില്‍ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ മന്ത്രിയോട് പങ്കുവച്ചു.

മാത്രമല്ല, തനിക്ക് സ്‌കൂള്‍ തന്നെ കാണാന്‍ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് മന്ത്രി കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടില്‍ വരുമ്പോള്‍ തന്നെ നേരില്‍ കാണുവാന്‍ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.

കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകള്‍കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ വലിയ മാനസിക സമ്മര്‍ദമാണ് കുട്ടികള്‍ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയില്‍ കുട്ടികളെ നിലനിര്‍ത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Keywords:  Minister of Public Instruction called a UKG student from Wayanad in a video call, Wayanadu, News, Local News, Education, Phone call, Minister, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia