കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
May 23, 2013, 14:45 IST
ADVERTISEMENT
തിരുവനന്തപുരം: കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് പ്രവേശനത്തിന് 74,226 പേര്‍ക്കും മെഡിക്കല്‍ പ്രവേശനത്തിന് 51,559 പേര്‍ക്കും യോഗ്യത ലഭിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള പ്രവേശന പരീക്ഷാ ഫലമാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്ലസ്ടു മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കും കൂട്ടിച്ചേര്‍ത്തുള്ള റാങ്ക് ലിസ്റ്റ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും. ഏപ്രില്‍ 21 മുതല്‍ 25 വരെ ദിവസങ്ങളില്‍ നടന്ന പ്രവേശനപരീക്ഷയുടെ ഫലപ്രഖ്യാപനമാണ് നടന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കാസര്‍കോട് ചെമ്മനാടിലെ ഗംഗാധരന്‍ നായരുടെ മകന്‍ ഗോകുല്‍ ജി നായരും, രണ്ടാം റാങ്ക് അമര്‍ ബാബു (കോഴിക്കോട്), മൂന്നാം റാങ്ക് അദില.എ. (മലപ്പുറം) എന്നിവരും നേടി.
Keywords: Medical, Engineering, Result, Published,Thiruvananthapuram, Education, Minister, P.K Abdul Rab, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.