ദേശീയ വിദ്യാഭ്യാസനയത്തെ പിന്തുണച്ചുള്ള മഹാറാലി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും
Nov 3, 2020, 17:05 IST
തിരുവനന്തപുരം: (www.kvartha.com 03.11.2020) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യമായ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ദേശീയ വിദ്യാഭ്യാസനയത്തെ പിന്തുണച്ച് കൊണ്ട് മൈ എന്‍ ഇ പി കേരളയുടെ ആഭിമുഖ്യത്തില്‍ മഹാറാലി നടത്തുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ മഹാ വെബ് റാലിയായാണ് പരിപാടി നടക്കുക. പുതിയ വിദ്യാഭാസ നയത്തിലൂടെ നവകേരളം എന്നതാണ് വെബ് റാലിയുടെ മുഖ്യപ്രമേയം.
നവംബര്‍ ആറിന് 2:30 മുതല്‍ 3:30 വരെയായി നടക്കുന്ന റാലിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിവിധ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരും സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.
ശക്തമായ എതിര്‍പ്പ് ദേശീയ വിദ്യാഭ്യാസ നയത്തിനെത്തിരെ പ്രതിപക്ഷം ഉയര്‍ത്തുമ്പോളാണ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് വെബ് റാലി നടക്കുന്നത്.
Keywords: Kerala, Thiruvananthapuram, Education, Policy, Programme, Minister, University, V.Muraleedaran, Maharali will be inaugurated by the Union Education Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.