Education | എസ്എസ്എൽസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടോ, എന്തു ചെയ്യണം? അറിയാം വിശദമായി 

 
How to Replace a Lost SSLC Certificate in Kerala
How to Replace a Lost SSLC Certificate in Kerala

Representational Image Generated by Meta AI

● എസ്എസ്എൽസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കാൻ അപേക്ഷിക്കാം.
● ട്രഷറിയിൽ നിശ്ചിത തുക ഫീസ് അടയ്ക്കണം.
● സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം ആവശ്യമാണ്.

മിൻ്റു തൊടുപുഴ 

(KVARTHA) ഇന്ന് ഒരുപാട് പേർ അഭിമുഖീക്കരിക്കുന്ന വലിയ പ്രശ്നമാണ് എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു, അല്ലെങ്കിൽ കേടുപാട് സംഭവിച്ചു എന്നത്. ഒരു ജോലിയ്ക്കോ മറ്റോ പോകാൻ ഉദ്ദേശിക്കുമ്പോഴാണ് ഇത് എല്ലാവരെയും കാര്യമായി ബാധിക്കുക. നമ്മുടെ നാട്ടിലെ ഒരു പൗരൻ്റെ അടിസ്ഥാന വിദ്യാഭ്യാസമെന്നത് എസ്എസ്എല്‍സി തന്നെയാണ്. അപ്പോൾ ഇതിൻ്റെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ഉണ്ടായ കാര്യം പറയാനുണ്ടോ. എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൂടുതലും നഷ്ടമായവർ പഴയതലമുറയിൽപ്പെട്ട ആളുകളാകാം. വിദേശത്തോ മറ്റോ ഒരു ജോലി തേടിയെത്തുമ്പോഴായിരിക്കും ഈ സർട്ടിഫിക്കറ്റിനെക്കുറിച്ച് ഓർക്കുന്നത്. 

How to Replace a Lost SSLC Certificate in Kerala

അങ്ങനെയൊരു സാഹചര്യത്തിൽ ഇവ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താൽ വേവലാതി പിടിച്ച് ഓടുകയെന്നത് സ്വഭാവികമാണ്. പുതിയ ഒരെണ്ണം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതിനെ കുറിച്ച് പലർക്കും വലിയ ധാരണ കാണില്ലെന്ന് ചുരുക്കം. അങ്ങനെയുള്ള അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അതിൽ എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ  എന്തു ചെയ്യാം എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ പകർന്നു തരുന്നു. 

കുറിപ്പിൽ പറയുന്നത്: എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ എന്തു ചെയ്യും? എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപെട്ടാല്‍ അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി പോകുകയോ ചെയ്യുമ്പോള്‍, ജനന തീയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖയാണ് നഷ്ടപ്പെടുന്നത്. ആയതിനാല്‍ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റിന് നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഏറെ പ്രധാന്യമുണ്ട്. ഈ സഹചര്യത്തില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ  തയ്യാറാക്കണം. അപേക്ഷയുടെ കൂടെ താഴെ പറയുന്ന രേഖകൾ തയ്യാറാക്കണം. 

ട്രഷറിയിൽ ഡ്യൂപ്പ്ളിക്കേറ്റ് സർട്ടിഫിക്കറ്റിന്റെ ഫീസ് ആയി 200 രൂപ അടച്ചതിന്റെ ചെല്ലാൻ കോപ്പി. സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ  50 രൂപയുടെ മുദ്രപത്രത്തിൽ ജുഡീഷ്യൽ ഫസ്റ്റ്  ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ സീൽ പതിപ്പിച്ച സാക്ഷ്യപത്രം / വിദേശത്തു വച്ചാണ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതെങ്കിൽ ജുഡീഷ്യൽ അധികാരമുള്ള ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥന്റെ  മുദ്ര പതിപ്പിച്ച സാക്ഷ്യപത്രം. PRD അംഗീകരിച്ച ഏതെങ്കിലും പത്രത്തിൽ  സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി പരസ്യം ചെയ്തതിന്റെ കോപ്പി. സർട്ടിഫിക്കറ്റിന് കേടുപാടുകൾ സംഭവിച്ചതാണെങ്കിൽ അതിനെ കുറിച്ചുള്ള വിവരണവും, കേടുപാടുകൾ സംഭവിച്ച സർട്ടിഫിക്കറ്റും. 

മേൽപ്പറഞ്ഞ രേഖകൾ പൂരിപ്പിച്ച  അപേക്ഷയോടൊപ്പം പരീക്ഷയെഴുതിയ സ്കൂളിന്റെ മേലധികാരിയുടെ മുമ്പാകെ  സമർപ്പിക്കേണ്ടതാണ്. ടി സ്കൂളിലെ മേലുദ്യോഗസ്ഥൻ മേൽപ്പറഞ്ഞ രേഖകൾ വെരിഫൈ ചെയ്തതിനുശേഷം അപേക്ഷയോടൊപ്പം ഉള്ള സാക്ഷ്യ പത്രത്തിൽ ഒപ്പിട്ടു തരുന്നതായിരിക്കും. മേൽപ്പറഞ്ഞ രേഖകളും, സാക്ഷ്യപത്രവും കൂടി  തിരുവനന്തപുരത്തുള്ള പരീക്ഷാഭവനിലേക്ക് അയക്കേണ്ടതാണ്. സംസ്ഥാനത്തെ ഏത് ട്രഷറിയില്‍ വേണമെങ്കിലും ഫീസ് അടയ്ക്കാവുന്നതാണ്. കേരളത്തിനു പുറത്തുള്ള ആളുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആണ് ഫീസ് അടക്കേണ്ടത്'.

ഇനി എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വേവലാതിപ്പെടുകയല്ല വേണ്ടത്. മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി ഇതിൽ പറയുന്നപോലെ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് വിഷമത്തിൽ കഴിയുന്ന പലർക്കും ഇത് പ്രയോജനപ്പെടും. ഈ വിവരം സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പങ്കുവെച്ച് അവർക്കും സഹായകമാകാൻ ശ്രമിക്കുക.

#SSLCcertificate #lostcertificate #duplicatecertificate #Keralaeducation #governmentservices

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia