തിരുവനന്തപുരം: (www.kvartha.com 24.10.2020) പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബി ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി. വെള്ളിയാഴ്ച നടത്തിയ പരീക്ഷയില്‍ അഞ്ച് കോളജുകളില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
ബി ടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയതെന്നാണ് കണ്ടെത്തിയത്. കണക്ക് വിഷയത്തിന്റെ സപ്ലിമെന്ററി പരീക്ഷയായിരുന്നു വെള്ളിയാഴ്ച നടന്നത്.

വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ കൈമാറിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.
Keywords: KTU cancels B.Tech 3rd semester exam after mass copying, Thiruvananthapuram, News, Examination, Students, Mobile Phone, Cancelled, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.