പ്രിൻസിപ്പലിന്റെ സസ്പെൻഷൻ സ്വാഗതാർഹം; എന്നാൽ കൂടുതൽ നടപടി വേണമെന്ന് കെ എസ് യു

 
 KSU leaders submitting letter to Kerala Governor over exam paper leak issue
 KSU leaders submitting letter to Kerala Governor over exam paper leak issue

Photo Credit: Facebook/ Kerala Students Union - KSU

● ചോദ്യങ്ങൾ പ്രിൻ്റ് ചെയ്യുന്നത് സുരക്ഷിത മുറിയിൽ നിന്നാകണം.
● കോളേജ് അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായ മാനദണ്ഡങ്ങൾ വേണം.
● കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡൻ്റാണ് കത്തയച്ചത്.
● ഗവർണറുടെ നിരന്തര ശ്രദ്ധയും ഇടപെടലും കെ.എസ്.യു ആവശ്യപ്പെട്ടു.

കണ്ണൂർ: (KVARTHA) യൂണിവേഴ്സിറ്റി പരീക്ഷാ ചോദ്യപ്പേപ്പർ വിതരണത്തിലെ ഗുരുതരമായ വീഴ്ചകളിൽ ഗവർണർക്ക് കത്തയച്ച് കെ.എസ്.യു. യൂണിവേഴ്സിറ്റിയുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ നിരന്തരമായ ശ്രദ്ധയും ഇടപെടലും ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

കാസർകോട് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിന്റെ അറിവോടെ വാട്സാപ്പിൽ ചോദ്യങ്ങൾ അയച്ചുകൊടുത്ത സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി സ്വാഗതാർഹമാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചാൻസലർ തന്നെ നേതൃത്വം നൽകി നടപടികൾ സ്വീകരിക്കണം എന്ന് കത്തിൽ പറയുന്നു. 

മെയിൽ ചെയ്ത ചോദ്യങ്ങൾ സുരക്ഷിതത്വവും സിസിടിവി നിരീക്ഷണവുമുള്ള മുറിയിൽ നിന്ന് മാത്രമേ പ്രിന്റ് എടുക്കാവൂ. ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരം നടപടിക്രമങ്ങളിലേക്ക് കടക്കാവൂ എന്നും കെ.എസ്.യു കത്തിൽ ആവശ്യപ്പെട്ടു.

 KSU leaders submitting letter to Kerala Governor over exam paper leak issue

ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്ന കോളേജ് അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും രൂപീകരിക്കണമെന്നും കത്തിൽ കെ.എസ്.യു ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലാണ് കേരള ഗവർണറും കണ്ണൂർ യൂണിവേഴ്സിറ്റി ചാൻസലറുമായ രാജേന്ദ്ര അർലേക്കർക്ക് ഈ കത്തയച്ചത്.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: KSU has written to the Governor, demanding his intervention in the Kannur University question paper leak issue. While welcoming the principal's suspension in the Kasaragod college incident, KSU insists on stricter measures to prevent recurrence, including secure printing and clear guidelines for staff handling exam papers.

#KannurUniversity, #QuestionPaperLeak, #KSU, #KeralaGovernor, #Education, #StudentProtest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia