Training | കെഎൻഎം മദ്രസാ അധ്യാപക പരിശീലന കോഴ്സ് രണ്ടാം ബാച്ച് ഉദ്ഘാടനം കണ്ണൂരിൽ

 
KNM Madrasa Teacher Training Course
KNM Madrasa Teacher Training Course

KVARTHA Photo

● സംസ്ഥാനത്തെ ആറു സെൻ്ററുകളിലായി 250 പഠിതാക്കളാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത് 
● രണ്ടാം ബാച്ചിൻ്റെ ഉദ്ഘാടനം രാവിലെ 10 ന്  കണ്ണൂർ യൂനിവേഴ്സിറ്റി ഡീൻ ഡോ. നഫീസ ബേബി ഉദ്ഘാടനം ചെയ്യും. 
● രണ്ടാം ബാച്ചിൽ 25 കേന്ദ്രങ്ങളിൽ ആയിരം പഠിതാക്കളുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

കണ്ണൂർ: (KVARTHA) കേരള നദ് വത്തുൽ മുജാഹിദിൻ (കെ.എൻ.എം) സംസ്ഥാന വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്രസാ അധ്യാപക പരിശീലന കോഴ്സിൻ്റെ രണ്ടാം ബാച്ചിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 28 ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച മദ്രസാ അധ്യാപകരെ വാർത്തെടുക്കുന്നതിനായി കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഡിപ്ലോമ ഇൻ മദ്രസാ ടീച്ചർ എഡ്യുക്കേഷൻ കോഴ്സിൻ്റെ ആദ്യ ബാച്ച് കഴിഞ്ഞ സെപ്തംബറിൽ പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ആറു സെൻ്ററുകളിലായി 250 പഠിതാക്കളാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത് .രണ്ടാം ബാച്ചിൽ 25 കേന്ദ്രങ്ങളിൽ ആയിരം പഠിതാക്കളുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. 

ഖുർആൻ,അറബി ഭാഷ, ഇസ്ലാമിക ചരിത്രം, കർമശാസ്ത്രം, അധ്യാപന മന:ശാസ്ത്രം, അധ്യാപന നീതി ശാസ്ത്രം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ബാച്ചിൻ്റെ ഉദ്ഘാടനം രാവിലെ 10 ന്  കണ്ണൂർ യൂനിവേഴ്സിറ്റി ഡീൻ ഡോ. നഫീസ ബേബി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ നിസാമുദ്ദീൻ, മുനീർ മാസ്റ്റർ, കബീർ കരിയാട്, അഹ്മദ് സദാദ് മദനി എന്നിവർ പങ്കെടുത്തു.

 #KNMMadrasa #TeacherTraining #IslamicStudies #KeralaEducation #Kannur #DiplomaCourse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia