V Sivankutty | 'തീരുമാനത്തില്‍ മാറ്റമില്ല, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷം'; ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തി ദിവസമെന്ന തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. സംസ്ഥാന സര്‍കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും പറഞ്ഞു. 
Aster mims 04/11/2022

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. ഇക്കാര്യത്തില്‍ എതിര്‍പ്പുന്നയിച്ച കെഎസ്ടിഎ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയാല്‍ ഒരു പാഠ്യാതര പ്രവര്‍ത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാനും കുട്ടികള്‍ക്ക് ഒരാഴ്ച പഠിച്ച പാഠങ്ങള്‍ പഠിക്കാനുമാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്നതാണ് ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂഹത്തെ നയിക്കേണ്ടത്. 

വിദ്യാഭ്യാസ കലന്‍ഡര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോള്‍ തന്നെ പ്രൈമറിയില്‍ 800 ഉം സെക്കന്ററിയില്‍ 1000 വും ഹയര്‍ സെക്കന്ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കള്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

V Sivankutty | 'തീരുമാനത്തില്‍ മാറ്റമില്ല, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷം'; ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തി ദിവസമെന്ന തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി


Keywords:  News, Kerala, Kerala-News, Educational-News, Education,Thiruvananthapuram-News, Kerala School Saturday working day: Minister Rejects KSTA stand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia