Circular | വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നത് നിരോധിച്ചു
● നടപടി എടുക്കേണ്ടത് പ്രധാനാധ്യാപകരും റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും
● നിരീക്ഷണം നടത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: (KVARTHA) ഹയര്‍ സെകന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പെടെയുള്ള പഠന സാമഗ്രികള്‍ വാട്‌സാപ്പ് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ വഴി വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബാലാവകാശ കമ്മിഷനിലേക്ക് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ പഠന സാമഗ്രികള്‍ പങ്കിടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം സൃഷ്ടിക്കുകയും കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് സര്‍ക്കുലര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പഠനവും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുന്നതിന് നേരിട്ടുള്ള ക്ലാസ് റൂം അനുഭവം അത്യാവശ്യമാണെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കുലര്‍ പ്രകാരം സ്‌കൂള്‍ പ്രധാനാധ്യാപകരും റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും സോഷ്യല്‍ മീഡിയ വഴി പഠന സാമഗ്രികള്‍ പങ്കിടുന്നത് നിരോധിക്കേണ്ടതാണ്. പ്രധാനാധ്യാപകര്‍ ഈ സാഹചര്യം നിരീക്ഷിക്കേണ്ടതാണ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനങ്ങള്‍ നടത്തി മോണിറ്ററിംഗ് ശക്തിപ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും അവര്‍ക്ക് ക്ലാസ് റൂമില്‍ അധ്യാപകരില്‍ നിന്ന് ആവശ്യമായ പിന്തുണയും മാര്‍ഗ്ഗദര്‍ശനവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് വിലക്കിന്റെ ലക്ഷ്യമെന്ന് വകുപ്പ് ഊന്നിപ്പറഞ്ഞു.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും, ഇപ്പോള്‍ നേരിട്ടുള്ള ക്ലാസുകള്‍ നടക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ നോട്‌സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
#PinarayiVijayan #BJP #KeralaPolitics #Sudhakaran #Corruption #KPCC