Admission | കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ്; മാർച്ച് 16 വരെ അപേക്ഷിക്കാം; അറിയാം കൂടുതൽ 

 
 Kerala Central University Teacher Education Admission
 Kerala Central University Teacher Education Admission

Photo Credit: Facebook/ CENTRAL UNIVERSITY OF KERALA

● 4 വർഷത്തെ ഐടെപ് പ്രോഗ്രാമുകളിൽ ബി.എസ്.സി. ബി.എഡ്. (ഫിസിക്സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്) ഉൾപ്പെടുന്നു.
● അപേക്ഷാ സമർപ്പണം മാർച്ച് 16നു മുമ്പായി ഓൺലൈനായി ചെയ്യേണ്ടതാണ്.
● പരീക്ഷ ഏപ്രിൽ 29-നാണ്, മുൻപ് അപേക്ഷ സമർപ്പിക്കാനും പിഴവുകൾ തിരുത്താനും അവസരം ഉണ്ട്.


കാസർകോട്: (KVARTHA) പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിന് (ഐടെപ്) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ-NTA) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി-NCET) വഴിയാണ് കേരള കേന്ദ്ര സർവകലാശാലയിലും പ്രവേശനം.

ബി.എസ്.സി. ബി.എഡ്. (ഫിസിക്സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്. ബി.കോം. ബി.എഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www(dot)exams(dot)nta(dot)ac(dot)in/NCET അല്ലെങ്കിൽ https()//ncte(dot)gov(dot)in സന്ദർശിച്ച് മാർച്ച് 16 രാത്രി 11.30 വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാർച്ച് 18, 19 തീയതികളിൽ തിരുത്താനുള്ള അവസരമുണ്ട്.

പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് ഏപ്രിൽ ആദ്യ വാരത്തിൽ ലഭിക്കും. ഏപ്രിൽ 29നാണ് പരീക്ഷ. പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് പ്രവേശന കാർഡ് ഡൗൺലോഡ് ചെയ്യാം. എൻടിഎ ഹെൽപ്പ് ഡസ്ക്: 01140759000, ഇ മെയിൽ: ncet@nta(dot)ac(dot)in(dot) കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www(dot)cukerala)(dot)ac(dot)in അല്ലെങ്കിൽ എൻടിഎ വെബ്സൈറ്റ് www(dot)nta(dot)ac(dot)in സന്ദർശിക്കുക.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കിടാൻ മറക്കരുത്. കൂടാതെ ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുമായി പങ്കുവെക്കൂ.

Kerala Central University invites applications for 4-year Integrated Teacher Education Programs through NCET, with March 16 as the last date.

#KeralaUniversity, #TeacherEducation, #NCET, #Kasaragod, #BEdPrograms, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia