2017 ലെ കെ ഇ എ എം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഷാഫില്‍ മാഹീന് ഒന്നാം റാങ്ക്
Jun 20, 2017, 14:19 IST
തിരുവനന്തപുരം: (www.kvartha.com 20.06.2017) 2017 ലെ കേരള എഞ്ചിനീയറിംഗ് -ഫാര്‍മസി പ്രവേശന പരീക്ഷ ( കെ ഇ എ എം) യുടെ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് സ്വദേശി ഷാഫില്‍ മാഹീൻ എൻ 587.1312 മാർക്കോടെ ഒന്നാം റാങ്ക് നേടി. ഐ ഐ ടി പ്രവേശനത്തിനുള്ള ജെ ഇ ഇ മെയിന്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ നാലാം റാങ്ക് ഷാഫില്‍ മാഹീനായിരുന്നു. പി ആര് ചേംബറില്‍ ഉഷ ടൈറ്റസാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.
കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടാം റാങ്കും, അഭിലാഷ് ഘാര്‍ മൂന്നാം റാങ്കും ആനന്ദ് ജോണ്‍ നാലാം റാങ്കും, കോഴിക്കോട് സ്വദേശി നന്ദഗോപാല്‍ അഞ്ചാം റാങ്കും കരസ്ഥമാക്കി. എസ് സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇന്ദ്രജിത്ത് സിങ്ങിനാണ് ഒന്നാം റാങ്ക്. 61,716 വിദ്യാർത്ഥികളാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിൽ 32,036 ആൺകുട്ടികളും 29,680 പെൺകുട്ടികളുമാണ്. ഇതിൽ ആദ്യ പത്ത് റാങ്കുകള്‍ നേടിയത് ആണ്‍കുട്ടികളാണ്. ഫാര്‍മസി കോഴ്സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്. ആദ്യ 5,000 റാങ്കില്‍ 2535 പേര് കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.
ജൂണ്‍ 22 മുതൽ ഓപ്ഷന് രജിസ്റ്റര്‍ ചെയ്തു തുടങ്ങാം. 27 ന് ട്രയല്‍ അലോട്ട്മെണ്ടും 30 ന് ആദ്യ അലോട്ട്മെന്റും നടക്കും. ആഗസ്റ്റ് 15 ന് പ്രവേശന നടപടികള്‍ അവസാനിക്കും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
കേരളം, ഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിൽ 307 കേന്ദ്രങ്ങളിലായി 2017 ഏപ്രിൽ 24നും 25നുമാണ് കെ ഈ എ എം പരീക്ഷ നടത്തിയത്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മൊത്തം 1.6 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാങ്ക് പട്ടിക cee-kerala.org അല്ലെങ്കിൽ cee.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Summary: Shafil Maheen N of Kozhikode has topped the engineering entrance exam by scoring 587.1312. As many as 61,716 students have been included in the engineering rank list of which, 32,036 are boys while 29,680 are girl candidates.
Keywords: Kerala, Engineering Student, KEAM, Result, Entrance Examination, Rank, Pharmacy, Website, Education, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.