SWISS-TOWER 24/07/2023

കര്‍ണാടകയിൽ സ്കൂൾ വിദ്യാർഥികൾക്ക് 18 ദിവസത്തെ ദസറ അവധി

 
Students in Karnataka celebrating Dasara holidays.
Students in Karnataka celebrating Dasara holidays.

Representational Image Generated by GPT

ADVERTISEMENT

● ഒക്ടോബർ രണ്ടിന് സ്കൂളുകൾ തുറന്ന് ആഘോഷങ്ങൾ നടത്തണം.
● ഗാന്ധി ജയന്തിയും ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും ഈ ദിവസമാണ്.
● രണ്ടാം ടേം ഒക്ടോബർ എട്ടിന് ആരംഭിക്കും.
● ഒക്ടോബറിൽ മറ്റ് തുടർച്ചയായ അവധി ദിനങ്ങളും ഉണ്ട്.

ബംഗളൂരു: (KVARTHA) കര്‍ണാടകയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ദസറ അവധി സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് ഒക്ടോബര്‍ ഏഴിന് അവസാനിക്കും. ആകെ 18 ദിവസത്തെ അവധിയാണ് ലഭിക്കുക.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 2025-26 അധ്യയന വര്‍ഷത്തെ അവധികളുടെയും പ്രവൃത്തി ദിവസങ്ങളുടെയും പട്ടിക നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ദസറ അവധി സെപ്റ്റംബർ 20 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയാണ്.

Aster mims 04/11/2022

അവധിക്കാലമാണെങ്കിലും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയന്തിയും ആയതിനാല്‍ ഈ ദിവസം സ്കൂളുകള്‍ തുറന്ന് ആഘോഷങ്ങള്‍ നടത്തണമെന്ന് അധ്യാപകര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്കൂളുകളിലെ രണ്ടാം ടേം ഒക്ടോബര്‍ എട്ടിന് ആരംഭിക്കും. 2026 ഏപ്രിൽ 10 വരെ രണ്ടാം ടേം നീണ്ടുനിൽക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് പുറത്തിറക്കിയ 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ടേം മാർഗനിർദേശങ്ങൾ അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിനെ തുടർന്ന് പല സ്കൂളുകൾക്കും കോളേജുകൾക്കും 10 ദിവസത്തിൽ കൂടുതൽ അവധി നൽകിയിരുന്നു. ഇത് അധ്യയന വർഷത്തിലെ ക്ലാസുകൾ കുറയാൻ കാരണമായി.

ഒക്ടോബറിൽ തുടർച്ചയായ മറ്റ് അവധി ദിനങ്ങളുമുണ്ട്. ഏഴാം തീയതി വാൽമീകി ജയന്തിയും, ഒക്ടോബർ 20-ന് ചതുർദശിയും 22-ന് ബലിപാദ്യയുമാണ്. ദീപാവലിയോടനുബന്ധിച്ചുള്ള ഈ അവധികളും ഒക്ടോബറിലാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.

Article Summary: Karnataka schools get 18-day Dasara holiday from Sept 20.

#Karnataka #DasaraHolidays #SchoolHolidays #EducationNews #Bengaluru #Students

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia