വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ കാലികമായി നവീകരിക്കപ്പെടണം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തൊഴിൽ- പഠന രംഗങ്ങളിൽ യുവ സമൂഹത്തിന് അനുകൂലമായ നയങ്ങൾ രൂപപ്പെടുത്തണം.
● പുതിയ തലമുറയെ രാജ്യപുരോഗതിക്കായി ഉപയോഗിക്കാൻ സാധിക്കണം.
● കുറ്റ്യാടി ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഹാദി ബിരുദദാന സമ്മേളനം നടന്നു.
● 916 ഹാദികളാണ് ഞായറാഴ്ച വൈകിട്ട് സനദ് സ്വീകരിച്ചത്.
● സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി: (KVARTHA) വിദ്യാഭ്യാസ സംവിധാനങ്ങളിൽ കാലികമായ മികവും നവീകരണവും കൊണ്ടുവരണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദദാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫീസ് വർധന, ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥി സൗഹൃദ തീരുമാനങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഭരണകൂടം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂതന സാങ്കേതിക വിദ്യകളും ലോകത്തെ മാറ്റങ്ങളെ അറിഞ്ഞ കോഴ്സുകളും ഉൾച്ചേർന്ന പഠന അവസരങ്ങളും മികച്ച സൗകര്യങ്ങളും നമ്മുടെ നാട്ടിൽ തന്നെ ഒരുക്കണം. അതുവഴി വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകുന്ന വിദ്യാർഥികളെ രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ- പഠന രംഗങ്ങളിൽ യുവ സമൂഹത്തിന് അനുകൂലമായ നയങ്ങൾ രൂപപ്പെടുത്തണം. വിദ്യാഭ്യാസ സമ്പ്രദായങ്ങൾ കാലികമായി നവീകരിക്കപ്പെടണമെന്നും ആധുനികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പുതിയ തലമുറയെ രാജ്യപുരോഗതിക്കായി ഉപയോഗിക്കാനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തോട് പ്രതിബദ്ധതയും മാനവികതയും ഉയർത്തിപ്പിടിച്ച് നിലപാടെടുത്ത പാരമ്പര്യമാണ് രാജ്യത്തിന്റേത്. അത് കൂടുതൽ മികവോടെ മുന്നോട്ട് കൊണ്ടുപോകാനും ചരിത്രത്തോട് സത്യസന്ധത പുലർത്താനും ഭരണകൂടങ്ങളും വിദ്യാർഥികളും തയ്യാറാകണം.
ആധുനിക വിദ്യാഭ്യാസവും സമൂഹത്തെ അറിയുന്ന അനുഭവങ്ങളും ആഴത്തിൽ പഠിച്ച പണ്ഡിതരാണ് ഹാദി ബിരുദം സ്വീകരിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്കും കാലത്തിനും ആവശ്യമുള്ള നന്മയും പുരോഗതിയും നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഈ വിദ്യാർഥികൾ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി സിറാജുല്‍ ഹുദ കാമ്പസിൽ വിവിധ പ്രോഗ്രാമുകളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ഞായറാഴ്ച വൈകിട്ട് നടന്ന ബിരുദദാന സമ്മേളനത്തിൽ 916 ഹാദികളാണ് സനദ് സ്വീകരിച്ചത്.

ബാച്ചിലർ ഇൻ ഇസ്ലാമിക് സയൻസസിൽ പഠനം പൂർത്തീകരിച്ചവർ ഫാളിൽ ഹാദി ബിരുദവും മാസ്റ്റർ ഇൻ ഇസ്ലാമിക് സയൻസസ് പൂർത്തീകരിച്ചവർ കാമിൽ ഹാദി ബിരുദവുമാണ് സ്വീകരിച്ചത്
ഇതിന്റെ ഭാഗമായി 17 സോണുകളിൽ നിന്നെത്തിയ വിദ്യാർഥികളുടെ അക്കാദമിക് ഫെസ്റ്റ്, അക്കാദമിക് കോൺഫറൻസ്, യൂണിവേഴ്സിറ്റി ലീഡേഴ്സ് സമ്മിറ്റ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ബിരുദദാന- സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.

സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി, പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി, കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, റഹ്‌മത്തുള്ള സഖാഫി എളമരം എന്നിവർ സംസാരിച്ചു.
മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹിയിദ്ദീൻ കുട്ടി മുസ്ലിയാർ താഴപ്ര, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ പി കരീം ഹാജി ചാലിയം, അബൂഹനീഫൽ ഫൈസി തെന്നല, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയ സമസ്തയുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതാക്കൾ സമാപന സമ്മേളനത്തിൽ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഈ അഭിപ്രായങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കുക.
Article Summary: Kanthapuram AP Aboobacker Musliyar advocates for modernization of education and job sectors at a graduation ceremony.
#KanthapuramAP #EducationReform #Employment #KeralaMuslimJamaath #HadhiGraduation #JaamiathulHind
