
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജില്ലയിലെ എല്ലാ വാർഡുകളിലും വായനശാലയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് പദ്ധതി.
● പീപ്പിൾസ് മിഷൻ ചെയർമാൻ ഡോ. വി. ശിവദാസൻ എം.പി. സമ്പൂർണ വായനശാല പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
● വായന, വിനോദം, കൂട്ടായ്മ എന്നിവ ജനങ്ങളുടെ അവകാശങ്ങളാണെന്ന കാഴ്ചപ്പാടിനാണ് പ്രാധാന്യമെന്ന് എം.പി. പറഞ്ഞു.
● ഖാദി ബോർഡ് ചെയർമാൻ പി. ജയരാജൻ പുസ്തകങ്ങൾ കൈമാറി.
കണ്ണൂർ: (KVARTHA) ജില്ലയിലെ എല്ലാ പഞ്ചായത്ത് വാർഡുകളിലും വായനശാലയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പാട്യം പഞ്ചായത്ത് സമ്പൂർണ ഗ്രന്ഥശാല പഞ്ചായത്തായി പ്രഖ്യാപിച്ചു.
പാട്യം പഞ്ചായത്തിൻ്റെയും വായനശാലകളുടെയും സഹകരണത്തോടെ പീപ്പിൾസ് മിഷൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു.

സമ്പൂർണ വായനശാല പഞ്ചായത്ത് പ്രഖ്യാപനം പീപ്പിൾസ് മിഷൻ ചെയർമാൻ ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. ലൈബ്രറികളുടെ എണ്ണം വർധിപ്പിക്കുക എന്നതിനൊപ്പം വായന, വിനോദം, കൂട്ടായ്മ എന്നിവ ജനങ്ങളുടെ അവകാശങ്ങളാണെന്ന കാഴ്ചപ്പാടിനാണ് പ്രാധാന്യമെന്ന് എം പി പറഞ്ഞു.
ശ്രീധരൻ മാസ്റ്റർ സാംസ്ക്കാരിക നിലയത്തിനുള്ള പുസ്തകങ്ങൾ ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ കൈമാറി. പഞ്ചായത്ത് സമഗ്ര വയോജന സുസ്ഥിര രേഖാ പ്രകാശനം റെയ്ഡ്ക്കോ ചെയർമാൻ എം സുരേന്ദ്രൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ വി ഷിനിജ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി പ്രദീപ് കുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ, പ്രമോദ് വെള്ളച്ചാൽ, ഡോ. എം. സുർജിത്ത്, അഡ്വ. വി പ്രദീപൻ, കെ സുരേന്ദ്രൻ മാസ്റ്റർ, യു.പി. ശോഭ, ടി സുജാത, ശോഭ കോമത്ത്, പി റോജ, എം.സി രാഘവൻ, എ പ്രദീപൻ, പി കെ ദിവാകരൻ, കെ പൂർണിമ, എം പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കീഴല്ലൂർ, പേരാവൂർ പഞ്ചായത്തുകളുടെ സമ്പൂർണ വായനശാല പ്രഖ്യാപന പരിപാടിയും എഴുത്തുകാരൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു.
പാട്യം പഞ്ചായത്തിന്റെ ഈ നേട്ടം അഭിമാനകരമല്ലേ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Padiyam Grama Panchayat in Kannur is declared a complete library Panchayat, inaugurated by P. Sainath.
#Padiyam #Kannur #LibraryPanchayat #KeralaLibrary #PSainath #PeoplesMission
News Categories: Main, News, Top-Headline, Kerala, LocalNews, Culture