Dictionary | തനത് ഭാഷാപ്രയോഗങ്ങളിലേക്ക് വെളിച്ചം വീശി കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു

 


പയ്യന്നൂര്‍: (www.kvartha.com) വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെയുളള ഭാഗങ്ങളിലെ തനത് നാട്ടുഭാഷാ പ്രയോഗങ്ങളും ഉത്ഭവവും ചേരുന്ന കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു. പിലാത്തറ സ്വദേശിയും തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിടിവി മോഹനനും തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അസി. പ്രൊഫസര്‍ സ്മിത കെ നായരും ചേര്‍ന്നാണ് 300 വാക്കുകളുള്ള നിഘണ്ടു തയാറാക്കിയത്. 2008 നവംബറില്‍ കോളജ് കാന്റീനില്‍ നടന്ന സംഭവമാണ് നിഘണ്ടു തയാറാക്കുന്നതിലെത്തിച്ചത്.

'ചായയ്‌ക്കൊപ്പം കഴിക്കാന്‍ കാലിമുട്ട വേണോ എന്നാണ് കാന്റീന്‍കാരന്‍ ചോദിച്ചത്. കാലിമുട്ടയെന്നാല്‍ പുഴുങ്ങിയ മുട്ടയാണെന്നത് പുതിയ അറിവായിരുന്നു. കണ്ണൂരുകാരനായിട്ടുപോലും അറിയാത്ത കണ്ണൂര്‍ വാക്കുകളുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു. അതോടെ വെറുതെ നേരമ്പോക്കിന് വിദ്യാര്‍ഥികളുടെ സഹായത്തോടെ കണ്ണൂര്‍ വാക്കുകളും അര്‍ഥവും ശേഖരിച്ച് തുടങ്ങി.

15 വര്‍ഷങ്ങള്‍ക്കിപ്പുറം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂടാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. വാക്ക്, അച്ചടി മലയാളത്തിലെ അര്‍ഥം, വാക്കുള്‍പ്പെടുന്ന വാചകം എന്നിങ്ങനെയാണ് ഘടന കിഞ്ഞ് പാഞ്ഞ് എന്ന വാക്കിനൊപ്പം അര്‍ഥമായി ഇറങ്ങിയോടിയെന്നും ബസിന്റെ ഉള്ളില്‍ നിന്ന് ശബ്ദം കേട്ട് യാത്രക്കാര്‍ കിഞ്ഞ് പറഞ്ഞു എന്ന വാചകവും ചേര്‍ത്തിട്ടുണ്ട്.

അമ്മോപ്പം... ഒരു കണ്ണൂരുകാരന്‍ കൈമലര്‍ത്തി മുഖം ചുളിച്ച് ഇങ്ങനെ പറഞ്ഞാല്‍ കണ്ണൂര്‍ ഭാഷ പരിചയമില്ലാത്ത മറ്റ് ജില്ലക്കാര്‍ അന്തം വിട്ട് നില്‍ക്കും. ഇതെന്ത് ഭാഷയെന്ന് ചിലപ്പോ കളിയാക്കിയെന്നും വരാം. എനിക്കറില്ല എന്ന് അര്‍ഥം വരുന്ന ഈ നാടന്‍ പ്രയോഗം കണ്ണൂര്‍ ഭാഷയില്‍ ഇടയ്ക്കിടെ കടന്നുവരുന്നതാണ്.

Dictionary | തനത് ഭാഷാപ്രയോഗങ്ങളിലേക്ക് വെളിച്ചം വീശി കണ്ണൂര്‍ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു

കീരാങ്കീരി എന്ന വാക്കിനൊപ്പം ചീവിട് എന്ന അര്‍ഥവും രാത്രിയില്‍ കീരാങ്കീരി ഒച്ചയുണ്ടാക്കി എന്ന വാചകവുമുണ്ട്. കൂടിയ ഗൃഹപ്രവേശം, ചിക്ക് മുടിയിലെ ജഡ, ചിക്കുക- ഉണക്കാനിടുക തുടങ്ങിയ വാക്കുകളുമുണ്ട്. ഇത്തരത്തില്‍ നിരവധി കണ്ണൂര്‍ ഭാഷാ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

പിലാത്തറ സുഹൃദ് സംഘം സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി പത്മനാഭന്‍ പുസ്തകം പ്രകാശിപ്പിച്ചു. ഭാഷാവൈവിധ്യ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എംഎം ശ്രീധരന്‍ ഏറ്റുവാങ്ങി. ഡോ. എം സത്യന്‍, എന്‍ ജയപ്രകാശ്, പഞ്ചായത് പ്രസിഡന്റ് എം ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Kannur language dictionary released to shed light on unique idioms, Payyannur, News, Education, Released, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia