ജെ ഇ ഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്കിന് അര്‍ഹരായത് 18 വിദ്യാര്‍ഥികള്‍, മലയാളികള്‍ക്ക് റാങ്കില്ല
Sep 15, 2021, 12:58 IST
ന്യൂഡെല്‍ഹി: (www.kvartha.com 15.09.2021) എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 18 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. എന്നാല്‍ ഇവരില്‍ മലയാളികളില്ല. 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain(dot)nta(dot)ac(dot)in, ntaresults(dot)nic(dot)in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.
സ്‌കോര്‍ പുനര്‍മൂല്യനിര്‍ണയം/പുന പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ അയയ്ക്കില്ല. പകരം ജെഇഇ (മെയിന്‍) വെബ്‌സൈറ്റില്‍ നിന്ന് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.
ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്. ജെഇഇ മെയിന്‍ സെഷന്‍ നാലു പരീക്ഷകള്‍ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലായിട്ടാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
സ്‌കോര്‍ പുനര്‍മൂല്യനിര്‍ണയം/പുന പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ അയയ്ക്കില്ല. പകരം ജെഇഇ (മെയിന്‍) വെബ്‌സൈറ്റില്‍ നിന്ന് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.
FB: JEE Main Results 2021 Out, New Delhi, News, Result, Education, Website, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.