ഇന്ദിരാഗാന്ധി നാഷണല്‍ ഓപെണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാര്‍ച് 20

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com 05.03.2021) ഈ വര്‍ഷത്തെ ബിഎഡ് പ്രവേശനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപെണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച് 20.  onlineadmission.ignou.ac.in/admission എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പിക്കാം. ഏപ്രില്‍ 11-ന് പ്രവേശന പരീക്ഷ നടക്കും. 
Aster_MIMS

സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക് ഇളവുണ്ട്. സയന്‍സ്/സോഷ്യല്‍ സയന്‍സ്/കോമേഴ്‌സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബാചിലര്‍/ മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. ഇതില്‍ 50 ശതമാനം മാര്‍ക് നേടിയവര്‍ക് അപേക്ഷിക്കാം.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപെണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാര്‍ച് 20


55 ശതമാനം മാര്‍കില്‍ കുറയാത്ത എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. എന്‍ജിനിയറിങ് ബിരുദധാരികള്‍ എലിമെന്ററി എജ്യുകേഷനിലെ ട്രെയിന്‍ഡ് ഇന്‍ സെര്‍വീസ് ടീചറോ അല്ലെങ്കില്‍ എന്‍ സി ടി ഇ അംഗീകാരമുള്ള ടീചേഴ്‌സ് എജ്യുകേഷന്‍ കഴിഞ്ഞവരോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ignou.ac.in

Keywords:  News, National, India, New Delhi, Education, Students, Indira Gandhi National Open University invites applications for B.Ed admission; The deadline is March 20
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia