India’s help | ഇന്ത്യയുടെ സഹായം ശ്രീലങ്കയിലെ 40 ലക്ഷം കുട്ടികൾക്ക് അനുഗ്രഹമായി മാറി; പുസ്തകങ്ങൾ അച്ചടിക്കും, വിദ്യാഭ്യാസ സ്വപ്നം പൂർത്തീകരിക്കും

 


കൊളംബോ: (www.kvartha.com) സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക 40 ലക്ഷം കുട്ടികൾക്ക് ഇന്ത്യയുടെ സഹായത്തോടെ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നു. ശ്രീലങ്കയിലെ മോശം സാമ്പത്തിക സ്ഥിതി നേരിടാൻ കഴിഞ്ഞ വർഷം ഇന്ത്യ ഒരു ബില്യൺ ഡോളർ സഹായം ശ്രീലങ്കയ്ക്ക് പ്രഖ്യാപിച്ചിരുന്നു. പുസ്തകങ്ങൾ അച്ചടിക്കുന്നതിനായി ഇന്ത്യയുടെ സഹായത്തിൽ നിന്ന് 10 മില്യൺ ഡോളറാണ് ശ്രീലങ്ക ഉപയോഗിക്കുന്നത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
  
India’s help | ഇന്ത്യയുടെ സഹായം ശ്രീലങ്കയിലെ 40 ലക്ഷം കുട്ടികൾക്ക് അനുഗ്രഹമായി മാറി; പുസ്തകങ്ങൾ അച്ചടിക്കും, വിദ്യാഭ്യാസ സ്വപ്നം പൂർത്തീകരിക്കും

ഭക്ഷണം, ഇന്ധനം, മരുന്നുകൾ, വ്യാവസായിക അസംസ്‌കൃത വസ്തുക്കൾ എന്നിവയുൾപ്പെടെ അവശ്യവസ്തുക്കളുടെ വിതരണത്തിനായി 2022 മാർച്ചിലാണ് ശ്രീലങ്കൻ ഗവൺമെന്റിന് ഇന്ത്യൻ സർക്കാർ ഒരു ബില്യൺ ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല കണ്‍സഷണല്‍ വായ്പ അനുവദിച്ചത്. ഇതിൽ, ഇന്ത്യയിൽ നിന്ന് പ്രിന്റിംഗ് പേപ്പറും അനുബന്ധ വസ്തുക്കളും വാങ്ങുന്നതിനായി 10 മില്യൺ ഡോളറിലധികം ശ്രീലങ്ക ഉപയോഗിച്ചു.

ഹൈകമ്മീഷൻ പറയുന്നതനുസരിച്ച്, 2023 അധ്യയന വർഷത്തിൽ ശ്രീലങ്കയിലെ നാല് ദശലക്ഷം വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങളുടെ 45 ശതമാനം അച്ചടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അവശ്യവസ്തുക്കൾ, പെട്രോളിയം, വളം, റെയിൽവേ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധ മേഖല, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ ഇതുവരെ നാല് ബില്യൺ യുഎസ് ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നൽകിയിട്ടുണ്ട്.

Keywords:  Colombo, Srilanka, News, Top-Headlines, Latest-News, India, Children, Education, Help, Supporters, India’s help became a boon for 40 lakh children of Sri Lanka, books will be printed.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia