എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സേനയില്‍ അവസരം; 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയില്‍ നിയമിക്കും, മാര്‍ച് 26-നകം അപേക്ഷ

 


ADVERTISEMENT




ന്യൂഡെല്‍ഹി: (www.kvartha.com 12.03.2021) എന്‍ജിനീയറിങ് ബിരുദധാരികളായ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് സേനയില്‍ അവസരം. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിടറി അകാഡമിയിലെ 133-ാം ടെക്‌നികല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയില്‍ നിയമിക്കും. പരിശീലനസമയത്ത് 56,100 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. 20- 27 വയസ് ആണ് പ്രായപരിധി. 1994 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനും ഇടയില്‍, രണ്ട് തീയതികളും ഉള്‍പ്പെടെ, ജനിച്ചവരായിരിക്കണം. 
Aster_MIMS

വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. ചുരുക്കപ്പട്ടികയിലുള്‍പെടുന്നവര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി അഭിമുഖമുണ്ടാകും. അതിനുശേഷമാകും നിയമനം. അവസാന തീയതി: മാര്‍ച് 26.

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സേനയില്‍ അവസരം; 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയില്‍ നിയമിക്കും, മാര്‍ച് 26-നകം അപേക്ഷ


ഒഴിവുകള്‍: സിവില്‍ ആന്‍ഡ് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി- 11, മെകാനികല്‍- 3, ഇലക്ട്രികല്‍/ ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്- 4, കംപ്യൂടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂടര്‍ ടെക്‌നോളജി/ എം എസ്സി. കംപ്യൂടര്‍ സയന്‍സ്- 9, ഐ ടി- 3, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണികേഷന്‍- 2, ടെലികമ്യൂണികേഷന്‍ എന്‍ജിനീയറിങ്- 1, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണികേഷന്‍- 1, സാറ്റലൈറ്റ് കമ്യൂണികേഷന്‍- 1, എയ്‌റോനോടികല്‍/ എയ്‌റോസ്‌പേസ്/ എവിയോണിക്‌സ്- 3, ഓടോമൊബൈല്‍ എന്‍ജിനീയറിങ്- 1, ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങ്- 1.

Keywords:  News, National, India, New Delhi, Engineering Student, Engineers, Army, Job, Education, Indian Army Jobs for Engineering Students
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia