ഇന്ത്യയും ഓസ്‌ട്രേലിയയും സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 06.09.2014)ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും നടത്തിയ കൂടിക്കാഴ്ചയിലാണ് സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചത്. ഇതിനു പുറമെ വാണിജ്യം, പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യുറേനിയം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനക്കാരായ ഓസ്‌ട്രേലിയ സൈനികേതര ആവശ്യങ്ങള്‍ക്കുള്ള  യുറേനിയം  ഇന്ത്യക്ക് നല്‍കും. ആണവ നിരായുധീകരണ കരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്തതിനെ തുടര്‍ന്ന് നേരത്തെ യുറേനിയം ഇന്ത്യയ്ക്ക് നല്‍കാന്‍ ഓസ്‌ട്രേലിയ വിസമ്മതിച്ചിരുന്നു. യുറേനിയം ലഭിക്കുന്നതോടെ വൈദ്യുതോല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേന്ദ്ര ഗവണ്‍മെന്റ്.  2012 ല്‍ ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി ആധികാരത്തിലെത്തിയതോടെയാണ് സൈനികേതര ആണവ കരാറിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ ഫലം കണ്ടത്.


ഇന്ത്യയും  ഓസ്‌ട്രേലിയയും  സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ശില്‍പയുടെ മരണം: കാമുകന്‍ പോലീസില്‍ കീഴടങ്ങി
Keywords:  India and Australia seal civil nuclear deal for uranium trade, New Delhi, Prime Minister, Narendra Modi, Education, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia