SWISS-TOWER 24/07/2023

പി എസ് സി പരീക്ഷ ഹാളില്‍ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമിഷന്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.05.2021) പി എസ് സി പരീക്ഷ ഹാളില്‍ ക്ലോക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമിഷന്‍. പരീക്ഷ ഹാളില്‍ വാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തില്‍ സമയം അറിയുന്നതിനായി പകരം സംവിധാനം ഏര്‍പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പിച്ച പരാതിയിലാണ് കമിഷന്റെ ഉത്തരവ്. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം റിപോര്‍ട് സമര്‍പിക്കണമെന്നും കമിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പി എസ് സി സെക്രടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി എസ് സി പരീക്ഷ ഹാളില്‍ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമിഷന്‍
Aster mims 04/11/2022 മനുഷ്യാവകാശ കമിഷന്‍ പി എസ് സി സെക്രടറിയില്‍ നിന്നും റിപോര്‍ട് വാങ്ങി. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രടറി സമര്‍പ്പിച്ച റിപോര്‍ടില്‍ പറയുന്നു.

മാത്രമല്ല പരീക്ഷാ സൂപ്രണ്ട് ഉദ്യോഗാര്‍ഥികളെ സമയം അറിയിക്കാറുമുണ്ട്. എന്നാല്‍ മണി മുഴക്കുന്നത് പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. സമയം ഓര്‍മിപ്പിക്കാന്‍ നിരീക്ഷകര്‍ മറന്നു പോകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

ക്രമക്കേടുകള്‍ കൂടാതെ സുതാര്യതയോടെയും ചിട്ടയോടെയും പരീക്ഷ നടത്തുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പില്‍ വരുത്താനുള്ള അധികാരം പി എസ് സിയില്‍ നിക്ഷിപ്തമാണെന്ന് കമിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. എങ്കിലും സമയം ക്രമീകരിച്ച് ഉത്തരങ്ങള്‍ എഴുതേണ്ടത് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെന്ന് കമിഷന്‍ കൂട്ടിച്ചേര്‍ത്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമയം മനസ്സിലാക്കാനായി ക്ലോക്ക് സ്ഥാപിക്കുന്നത് പ്രയോജനകരമാണെന്നും കമിഷന്‍ ചൂണ്ടിക്കാട്ടി.

Keywords:  Human Rights Commission calls for setting up of clock in PSC examination hall, Kozhikode, News, PSC, Examination, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia