Exam Diet | പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഭക്ഷണത്തിനുമുണ്ട് പ്രാധാന്യം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Mar 1, 2023, 18:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണക്രമം എന്തായിരിക്കണം? മിക്കവരും ഉത്തരം ആഗ്രഹിക്കുന്ന ചോദ്യമിതാണ്. പരീക്ഷാസമയത്ത് പഠനത്തിനായി രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ ഒരിടത്ത് തന്നെ വളരെ നേരം ഇരിക്കുന്നു. ഏറെ നേരം പഠിച്ചു ക്ഷീണം അനുഭവപ്പെടുന്നു. ഭക്ഷണപാനീയങ്ങളുടെ പതിവും ശീലങ്ങളും തകരാറിലാകുന്നു. നമ്മള് കഴിക്കുന്ന ഭക്ഷണം പോലെ മനസും ഉണ്ടാകും എന്നൊരു ചൊല്ലുണ്ട്. പരീക്ഷാ സമയത്ത് ദിനചര്യ ക്രമീകരിക്കുന്നതിനു പുറമേ, ശരിയായ ഭക്ഷണക്രമം സ്വീകരിക്കേണ്ടതും ആവശ്യമാണ്. ചിപ്സ്, ബര്‍ഗര്‍, പിസ്സ, ഫ്രൈ തുടങ്ങിയ ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒരാളെ മയക്കത്തിലാക്കും, ജഗ് ഫുഡുകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം.
1. ചെറിയ ഇടവേളകളില്‍ എന്തെങ്കിലും കഴിക്കുക:
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്തും പരീക്ഷാ സമയത്തും അമിതമായി ഉച്ചഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, അമിതമായി ഭക്ഷണം കഴിക്കുന്നത് അലസതയ്ക്കും ഉറക്കത്തിനും കാരണമാകും. ചെറിയ ഇടവേളകളില്‍ ലഘുവായ എന്തെങ്കിലും കഴിക്കുന്നത് വയറിനെ നല്ല നിലയില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജവും നല്കുന്നു.
2. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക:
പ്രോട്ടീന്‍ അടങ്ങിയ പാല്, തൈര്, പയറുവര്‍ഗ്ഗങ്ങള്‍, സോയാബീന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുട്ട കഴിക്കുന്നവര്‍ അത് തുടരുക. ഇത് നല്ല ഊര്‍ജം നല്കുന്നു. ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
3. ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണക്രമം സ്വീകരിക്കുക:
ഭക്ഷണത്തില്‍ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ഇവയില്‍ ആവശ്യത്തിന് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു.
4. ഡ്രൈ ഫ്രൂട്സ് ദിവസവും കഴിക്കുക:
വാല്‍നട്ട്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് ദിവസവും കഴിക്കുക. ഇത് നിങ്ങളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഒമേഗ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയം, തലച്ചോറ്, ചര്‍മ്മം, കണ്ണുകള്‍, മുടി, ആന്തരിക ശക്തി എന്നിവയ്ക്ക് മികച്ചതാണ്. കൂടാതെ, അവ ധാരാളം ഊര്‍ജം നല്കുന്നു. ശരീരത്തിന് നാരുകളും ലഭ്യമാക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായകരമാണ്.
5. ജലാംശം നിലനിര്‍ത്തുക:
രാവിലെ ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം. നാരങ്ങാവെള്ളം, തേങ്ങാവെള്ളം, സൂപ്പ്, ജ്യൂസ് തുടങ്ങി പകല്‍ സമയത്ത് ധാരാളം വെള്ളവും ദ്രാവകങ്ങളും കഴിക്കുന്നത് തുടരുക. ഇത് നിങ്ങളുടെ ദഹനം നന്നായി നിലനിര്‍ത്തുകയും ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുകയും ചെയ്യും.
6 വ്യായാമം:
ദിവസവും അര മണിക്കൂര്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുക. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. ശരീരത്തിന് വിശ്രമവും ലഭിക്കും. വ്യായാമവും ജോഗിംഗും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.

Keywords: Latest-News, Exam-Fever, Examination, Top-Headlines, Education, Food/Diet, Food, Students, How to eat right during examination days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.