SWISS-TOWER 24/07/2023

ഗുണ്ടർട്ട് മ്യൂസിയം; അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

 
KR Meera initiating children to letters at Gundert Museum

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
● പ്രമുഖ എഴുത്തുകാരി കെ.ആർ മീര കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
● പതിനേഴ് കുരുന്നുകളാണ് ചടങ്ങിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത്.
● 'അമ്മ', 'ഇന്ത്യ', 'ഗാന്ധി' എന്നീ മൂന്ന് വാക്കുകൾ എഴുതിയാണ് കുട്ടികൾ വിദ്യാരംഭം കുറിച്ചത്.
● ഗുണ്ടർട്ട് മ്യൂസിയത്തിൽ ഇത് മൂന്നാം തവണയാണ് എഴുത്തിനിരുത്ത് നടക്കുന്നത്.

തലശ്ശേരി: (KVARTHA) മലയാള ഭാഷയെ ശ്രേഷ്‌ഠഭാഷയായി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ പാദസ്‌പർശം കൊണ്ടും കർമ്മം കൊണ്ടും ധന്യമായ തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് മ്യൂസിയത്തിൽ കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു.

തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിന്റെയും തലശ്ശേരി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ‘അ’ അക്ഷരങ്ങളുടെ ഉത്സവം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

Aster mims 04/11/2022

ഗുണ്ടർട്ട് മ്യൂസിയത്തിൽ എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണെന്നും തുടർച്ചയായി വരും വർഷങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.

എഴുത്തുകാരി കെ.ആർ മീര കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. മലയാളികളുടെ എല്ലാ നേട്ടത്തിനും പിറകിൽ അക്ഷരങ്ങളും അറിവുമാണെന്നും അവർ പറഞ്ഞു.

17 കുരുന്നുകളാണ് 'അമ്മ', 'ഇന്ത്യ', 'ഗാന്ധി' എന്നീ മൂന്ന് വാക്കുകളെഴുതി ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചത്. തുടർന്ന് മാതാപിതാക്കൾക്ക് കെ.ആർ മീരയുമായി സംവദിക്കാനുള്ള 'മീരാവസന്തം' പരിപാടിയും നടന്നു.

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ അധ്യക്ഷയായി. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഡി.ടി.പി.സി. സെക്രട്ടറി പി.കെ സൂരജ്, തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിൽ മാനേജർ ജിഷ്ണു ഹരിദാസൻ, ഗുണ്ടർട്ട് ചർച്ച് വികാരി ആൾഡ്രിൻ തുടങ്ങിയവർ പങ്കെടുത്തു.

ഗുണ്ടർട്ട് മ്യൂസിയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിനെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. 

Article Summary: Ezhuthiniruthu was held at the Gundert Museum, Thalassery, where 17 children were initiated by K.R. Meera.

#GundertMuseum #Ezhuthiniruthu #KRMerra #Thalassery #MalayalamLanguage #ANShamseer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script