Kannur University | കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ മടക്കി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിസിയുടെ ശുപാര്‍ശ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്. 72 ബോര്‍ഡുകളിലേക്കുള്ള പട്ടികയാണ് വിസി നല്‍കിയിരുന്നത്. എന്നാല്‍ ചട്ട ലംഘനമാണെന്നും നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിലപാടെടുത്തത്.

ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയാണ് കീഴ് വഴക്കം. ഇത് ഇത്തവണ പാലിക്കപ്പെട്ടില്ല. വിസിയോട് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണവും തേടിയിട്ടുണ്ട്.

Kannur University | കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ മടക്കി

ഗവര്‍ണറെ മറികടന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈകോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹര്‍ജി.

ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് അന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈകോടതിയുടെ തീരുമാനം.

Keywords: Governor refuses to approve re organization of Kannur varsity Board of Studies, Kannur, News, Education, Governor, University, High Court of Kerala, Kerala.















ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia