NEET Exam | നെറ്റിന്റെ വഴിയേ നീറ്റും, പരീക്ഷ റദ്ദാക്കുമോ? വീണ്ടും നടത്താൻ കേന്ദ്രം തയ്യാറെന്ന് റിപ്പോർട്ടുകൾ; സുപ്രീം കോടതി വിധി നിർണായകമാവും


പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്എഫ്ഐ നൽകിയ ഹരജിയുമാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്
ന്യൂഡെൽഹി: (KVARTHA) മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുകളും പരീക്ഷ ചോർച്ചയും ചൂണ്ടിക്കാട്ടി വിവാദങ്ങൾ ആളിക്കത്തുമ്പോൾ സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ നിലവിലെ നടപടിക്രമങ്ങൾ മാറ്റി എല്ലാവര്‍ക്കും പരീക്ഷ വീണ്ടും നടത്താൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് റിപ്പോർട്ടുകൾ. കോടതി അനുമതി നൽകിയാൽ 24 ലക്ഷം പേർക്കും വീണ്ടും പരീക്ഷ നടത്താൻ മന്ത്രാലയം തയ്യാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

നിലവില്‍ 1563 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ജൂണ്‍ 23 ന് പരീക്ഷ നടത്താനാണ് തീരുമാനമെങ്കിലും, സാഹചര്യം അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നതായാണ് വിവരം. അതേസമയം നിലവിൽ നടക്കുന്ന കൗൺസിലിംഗ് പ്രക്രിയ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതായത്, ജൂലൈ ആറ് മുതൽ കൗൺസിലിംഗ് ആരംഭിക്കും. 1563 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന പരീക്ഷയുടെ ഫലം ജൂൺ 30 ന് പ്രഖ്യാപിക്കും. പരീക്ഷ വീണ്ടും എല്ലാവര്‍ക്കും നടത്തേണ്ടി വന്നാല്‍ പുതിയ തീയതി എന്തായിരിക്കും എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.
വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചാൽ പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ കാര്യങ്ങളിൽ കാലതാമസം ഉണ്ടാക്കിയേക്കാം. സുപ്രീം കോടതിയുടെ തീരുമാനം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചാണ് പരീക്ഷയെ സംബന്ധിച്ച തുടർനടപടികൾ വ്യക്തവുകയുള്ളൂ.
നീറ്റ് നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടിയുള്ള പുതിയ ഹർജികളാണ് വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനം വന്നതുമുതൽ, പേപ്പർ ചോർച്ച, റാങ്കുകളുടെ എണ്ണം, ഗ്രേസ് മാർക്ക് അനുവദിക്കുന്നതിലെ അപാകതകൾ, മറ്റ് ക്രമക്കേടുകൾ എന്നിവയിൽ എൻടിഎ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മെഡിക്കൽ അസോസിയേഷനുകളും വീണ്ടും പരീക്ഷ നടത്താനും സിബിഐ അന്വേഷണത്തിനും ആവശ്യപ്പെട്ടിട്ടുണ്ട്. നെറ്റിന് പിന്നാലെ നീറ്റ് പരീക്ഷയും റദ്ദാക്കുമോ എന്നറിയാൻ വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി നിർണായകമായിരിക്കും.
പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്എഫ്ഐ നൽകിയ ഹരജിയുമാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ജൂൺ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ ബുധനാഴ്ച രാത്രി എൻടിഎ റദ്ദാക്കിയിരുന്നു. ഒ.എം.ആർ. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ. അന്വേഷണവും പ്രഖ്യാപിച്ചു. നെറ്റിന്റെ വഴിയേ നീറ്റ് പരീക്ഷയും നടത്തുമോ എന്നാണ്