SWISS-TOWER 24/07/2023

Barrier Free Kerala | പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകുന്നു; സംസ്ഥാനം ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുകയാണെന്ന് മന്ത്രി ബിന്ദു

 


ADVERTISEMENT

ഇരിങ്ങാലക്കുട: (www.kvartha.com) സംസ്ഥാനത്തെ പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകുന്നുവെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം എത്തുകയാണെന്ന് മന്ത്രി പറഞ്ഞു. നിപ്മറില്‍ അരംഭിച്ച വിവിധ ഗവേഷണ കേന്ദ്രങ്ങളും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Aster mims 04/11/2022

ഭിന്നശേഷി മേഖലയില്‍ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനം ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു ഡി ഐ ഡി കാര്‍ഡ് വിതരണം ചെയ്യുമെന്നും അസിസ്റ്റീവ് വിലേജുകള്‍ മുഴുവന്‍ ജില്ലകളിലും ആരംഭിക്കുമെന്ന വാഗ്ദാനം ഉടന്‍ പ്രാവര്‍ത്തിക്കമാക്കുമെന്നും അവര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.  

Barrier Free Kerala | പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകുന്നു; സംസ്ഥാനം ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുകയാണെന്ന് മന്ത്രി ബിന്ദു


സര്‍കാരിന്റെ 100 ദിന കര്‍മപദ്ധതിയായ കിരണങ്ങള്‍-2022 എന്ന പേരിലാണ് സമര്‍പണ ചടങ്ങ് സംഘടിപ്പിച്ചത്. ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച് സെന്റര്‍, സെറിബ്രല്‍ പാള്‍സി റിസര്‍ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഡാന്‍സ് ആന്‍ഡ് മ്യൂസിക് തിയേറ്റര്‍, എംപവര്‍ ത്രൂ വൊകേഷനലൈസേഷന്‍ പദ്ധതി, കോണ്‍ഫറന്‍സ് ഹാള്‍, സൗരോര്‍ജ പാര്‍ക് എന്നിവയാണ് നാടിന് സമര്‍പിച്ചത്. 3.25കോടിയുടെ പദ്ധതികള്‍ ആണ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. 

Keywords:  News, Kerala, State, Thrissur, Education, Public Place, Minister, Top-Headlines, Goal of Barrier Free Kerala will be achieved soon: Minister Bindu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia