Opportunity | ഏവിയേഷന്‍ മേഖലയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും നേടാന്‍ അവസരം
● പ്രൈഡ് തൊഴില്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
● തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.
● ട്രാന്‍സ് ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം.
● നവംബര്‍ 27 ആണ് അവസാന തീയതി.
● ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത.
● ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.
തിരുവനന്തപുരം: (KVARTHA) ഏവിയേഷന്‍ മേഖലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനവും തൊഴിലും നേടാന്‍ അവസരം. രണ്ട് മാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. കേരള നോളെജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈഡ് (PRIDE) തൊഴില്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പരിശീലനം നല്‍കുന്നത്.
സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, കാര്‍ഗോ ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ്, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. കോഴ്സ് ഫീ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്.
സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ് ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കോഴ് സിന് അപേക്ഷിക്കാം. നവംബര്‍ 27 ആണ് അവസാന തീയതി. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്. അപേക്ഷകര്‍ നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യൂ എം എസ്(DWMS) പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളായിരിക്കണം.
അപേക്ഷിക്കുന്നവര്‍ക്ക് കോഴ്‌സുകളും തൊഴില്‍ സാധ്യതകളും വിശദമാക്കുന്ന ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ ക്ലാസ് നോളെജ് ഇക്കോണമി മിഷന്‍ നല്‍കുന്നതാണ്. കോഴ് സിനൊപ്പം ഇംഗ്ലീഷ് ഭാഷാ പരിശീലനം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനം എന്നിവയും സൗജന്യമായി ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714611479 എന്ന വാട് സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
#TransgenderRights, #AviationTraining, #KeralaInitiative, #PRIDEProject, #FreeTraining, #EmploymentOpportunity