തിരുവനന്തപുരം: (KVARTHA) കേരളത്തിലുൾപ്പടെ രാജ്യത്ത് നിലവിലെ മൂന്ന് വർഷ ബിരുദ കോഴ്‌സുകൾക്ക് പകരം നാല് വർഷ ബിരുദ കോഴ്‌സുകൾ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നാലുവർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കും. ഈ പുതിയ സമ്പ്രദായം വിദ്യാർത്ഥികൾക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് അറിയാം.
വിപുലീകൃത പഠനം
നിലവിലെ മൂന്ന് വർഷ കോഴ്‌സുകളിൽ പലപ്പോഴും പഠന വിഷയങ്ങൾ തിടുക്കത്തിൽ പൂർത്തിയാക്കേണ്ട അവസ്ഥ വരുന്നു. നാല് വർഷ കോഴ്‌സുകളിലൂടെ വിഷയങ്ങൾ കൂടുതൽ വിപുലമായി പഠിക്കാനും ആഴത്തിൽ അറിവ് നേടാനും സാധിക്കും.
കഴിവുകൾ വികസിപ്പിക്കാൻ അവസരം
അധിക വർഷം വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നൽകുന്നു. ഇതിൽ ഇന്റേൺഷിപ്പ് പരിപാടികൾ, പ്രൊജക്ട് വർക്കുകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടാം. ഈ അനുഭവങ്ങൾ തൊഴിൽ വിപണിയിൽ മികവ് തെളിയിക്കാൻ സഹായിക്കും.
ഗവേഷണ അവസരങ്ങൾ
നാല് വർഷ കോഴ്‌സുകളിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകിയേക്കാം. ഇത് വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും വികസിപ്പിക്കാൻ സഹായിക്കും. ഗവേഷണ മേഖലയിലും ഉപരിപഠനത്തിലും താൽപര്യമുള്ളവർക്ക് ഇത് ഗുണം ചെയ്യും.
തൊഴിൽ സാധ്യതകൾ
കൂടുതൽ വിപുലമായ പഠനവും കഴിവുകളുടെ വികസനവും മൂലം നാല് വർഷ ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ വിപണിയിൽ മികവ് തെളിയിക്കാനുള്ള സാധ്യത കൂടുതലാണ്. മികച്ച കമ്പനികളിൽ നിന്നും ഉയർന്ന ശമ്പള പാക്കേജുകളും ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഓണേഴ്‌സ് ബിരുദം
സംസ്ഥാനത്ത് നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പി ജിക്ക് ഒരു വർഷം മതി.
പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് അവസരം
ചില കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും പഠനം പൂർത്തിയാക്കാൻ അവസരം ലഭിക്കുന്നില്ല, എന്നാൽ ഈ നാല് വർഷത്തെ കോഴ്‌സ് അത്തരം വിദ്യാർത്ഥികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നു. ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വേറെയുമുണ്ട് നേട്ടങ്ങൾ
നാല് വർഷത്തിന് ശേഷം നേരിട്ട് പിഎച്ച്ഡിയിൽ ചേരാൻ കഴിയും. ഇതുവരെ, പിഎച്ച്ഡി ചെയ്യാൻ, ബിരുദത്തിന് ശേഷം രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം ആവശ്യമായിരുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ നാലുവർഷത്തെ ബിരുദ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകുന്നു, ഇന്ത്യൻ വിദ്യാർത്ഥികൾ ഈ രാജ്യങ്ങളിലേക്ക് ധാരാളം പോകുന്നു. ഇതുവരെ, മൂന്ന് വർഷത്തെ ബിരുദത്തിന് ശേഷം വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പിജിയോ മറ്റ് കോഴ്‌സുകളോ ചെയ്യണമായിരുന്നു, എന്നാൽ ഇപ്പോൾ നാല് വർഷത്തെ കോഴ്‌സ് ചെയ്താൽ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള മികച്ച അവസരങ്ങൾ ലഭിക്കും.
പ്രധാന തീയതികൾ
വിജ്ഞാപനം - ഈ മാസം 20ന് മുമ്പ്
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - ജൂൺ 7
ആദ്യ അലോട്ട്മെന്റ് - ജൂണ്‍ 22
ക്ലാസ് ആരംഭം - ജൂലൈ ആദ്യവാരം മുതല്‍

Keywords: Education, Career, Course, Degree, UG Study, Thiruvananthapuram, Kerala, Minister of Higher Education, R Bindu, Pinarayi Vijayan, Course, Skills, Internship, Research, Honors Degree, Four-year degree has its advantages too.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.