സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; ബുധനാഴ്ച മുതൽ പ്രവർത്തന നടപടികൾ ആരംഭിക്കും

 


തിരുവനന്തപുരം: (www.kvartha.com 22.09.2021) സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ബുധനാഴ്ച മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ ഒക്ടോബർ ഒന്നാം തീയതി വരെയാണ് പ്രവേശന സമയം.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കനം പ്രവേശന നടപടികൾ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് ട്രയൽ അലോട്മെന്റിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം ലഭിക്കാത്തതിന്റെ ആശങ്കകൾക്കിടെയാണ് പ്രവേശനം ആരംഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർകാരിന്റെ നിലപാട്.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; ബുധനാഴ്ച മുതൽ പ്രവർത്തന നടപടികൾ ആരംഭിക്കും

അതേസമയം കോവിഡ് സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും തുറക്കുന്നത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ബുധനാഴ്ചത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച ചെയ്യും.

Keywords:  News, Thiruvananthapuram, Kerala, State, Top-Headlines, School, Education, First allotment, First allotment list for Plus One admission published.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia