Scholarship | ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്-റീ ഇംബേഴ്സ്മെന്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 
Fee Reimbursement Scholarship for Minority ITI Students in Kerala
Fee Reimbursement Scholarship for Minority ITI Students in Kerala

Representational Image Generated By Meta AI

● അപേക്ഷ ക്ഷണിച്ചത് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്. 
● ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. 
● ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 
● 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 
● പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളെയും പരിഗണിക്കും. 

തിരുവനന്തപുരം: (KVARTHA) സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ ടി ഐ-കളില്‍ ഒന്ന്/രണ്ട് വര്‍ഷത്തെ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീസ് - റീ ഇംബേഴ്സ്‌മെന്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ ക്രിസ്ത്യന്‍ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 

ഒരു വര്‍ഷത്തെ / രണ്ടു വര്‍ഷത്തെ കോഴ്സിന് പ്രതിവര്‍ഷം 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക നല്കുന്നത്. രണ്ടാം വര്‍ഷക്കാര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളെയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. 

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www(dot)minonitywelfare(dot)kerala(dot)gov(dot)in വെബ് സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2300524, 2302090.

#Scholarship #MinorityStudents #KeralaEducation #ITI #BPL #Welfare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia