SWISS-TOWER 24/07/2023

സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുടെ തീയതി ജൂണ്‍ 1 ന് പ്രഖ്യാപിക്കും; കേന്ദ്രസര്‍കാര്‍ മുന്നോട്ട് വച്ചത് 2 നിര്‍ദേശങ്ങള്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുടെ തീയതി ജൂണ്‍ ഒന്നിനു പ്രഖ്യാപിക്കും. അതിനിടെ പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍ രംഗത്തെത്തി. കേന്ദ്ര മന്ത്രിതല സംഘവും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും നടത്തിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ആവശ്യമുയര്‍ന്നത്.
Aster mims 04/11/2022

സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുടെ തീയതി ജൂണ്‍ 1 ന് പ്രഖ്യാപിക്കും; കേന്ദ്രസര്‍കാര്‍ മുന്നോട്ട് വച്ചത് 2 നിര്‍ദേശങ്ങള്‍

അതേസമയം സിബിഎസ്ഇയുടെ രണ്ടു നിര്‍ദേശങ്ങള്‍ യോഗത്തില്‍ കേന്ദ്ര സര്‍കാര്‍ മുന്‍പോട്ടുവച്ചു. ഒന്ന്, പ്രധാന വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്തുക അല്ലെങ്കില്‍ എല്ലാ പരീക്ഷകളും സമയം ചുരുക്കി നടത്തുക. നിലവില്‍, മൂന്നു മണിക്കൂറാണ് സിബിഎസ്ഇ പരീക്ഷകളുടെ ദൈര്‍ഘ്യം. ഇത് ഒന്നര മണിക്കൂറായി ചുരുക്കി നടത്താനാണ് നിര്‍ദേശം.

എന്നാല്‍ പരീക്ഷ വേണ്ടെന്ന നിലപാടാണ് ഡെല്‍ഹിയും മഹാരാഷ്ട്രയും സ്വീകരിച്ചത്. ഇന്റേണല്‍ മാര്‍കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നാണ് ഇവരുടെ അഭിപ്രായം. പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ക്കു വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദേശവും ചില സംസ്ഥാനങ്ങള്‍ മുന്‍പോട്ടുവച്ചു.

Keywords:  Delhi govt suggests class 12 evaluation based on internal assessments, New Delhi, News, Meeting, Education, Examination, CBSE, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia