Appointed as Associate Professor | വിവാദങ്ങള്‍ക്കിടെയില്‍ കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസറായി സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നിയമനം
Jun 27, 2022, 20:46 IST
കണ്ണൂര്‍: (www.kvartha.com) കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസറായി പ്രിയവര്‍ഗീസിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയും സിപിഎം സംസ്ഥാന കമിറ്റിയംഗവുമായ കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് നിയമിക്കുന്നതായി ആരോപിച്ച് നേരത്തെ കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രതിപക്ഷ സംഘടനകളും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് മാസങ്ങളായി മരവിപ്പിച്ച റാങ്കുലിസ്റ്റാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനിടെ നിയമനത്തില്‍ വീണ്ടും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള സിന്‍ഡികേറ്റ് തീരുമാനം വി സി നിയമനത്തിനുള്ള പ്രത്യുപകരമാണെന്ന് സെനറ്റ് അംഗം ഡോ. ആര്‍ കെ ബിജു ആരോപിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡികേറ്റ് യോഗമാണ് മലയാളവിഭാഗം അസോ. പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. വി സിയുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ധൃതി പിടിച്ച് നിയമനം നല്‍കുവാനുള്ള തീരുമാനമെടുത്തത് വീണ്ടും തല്‍സ്ഥാനത്ത് തുടരുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം. പക്ഷെ യുജിസി നിഷ്‌കര്‍ഷിക്കുന്ന പ്രവര്‍ത്തന പരിചയം ഇല്ലെന്നു മനസിലാക്കിയതിനാല്‍ പുറകോട്ട് പോകുകയും വിവാദങ്ങള്‍ കെട്ടടങ്ങിയതിനു ശേഷം നിയമനം നല്‍കുവാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് വിവരം. സ്വജന പക്ഷപാതത്തിനു കൂട്ട് നില്‍ക്കുന്ന നിലപാടാണ് കണ്ണൂര്‍ വിസി സ്വീകരിക്കുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധമുയരുമെന്നും ഡോ. ആര്‍ കെ ബിജു മുന്നറിയിപ്പ് നല്‍കി.
< !- START disable copy paste -->

Keywords: Latest-News, Kerala, Kannur, Top-Headlines, CPM, Wife, University, Teacher, Controversy, Chief Minister, Education, Students, Kannur University, Kannur University as Associate Professor, CPM leader's wife appointed in Kannur University as Associate Professor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.