കേന്ദ്ര സര്‍വകലാശാല 12-ാമത് സ്ഥാപകദിനം ആഘോഷിച്ചു; അതിഥി മന്ദിരം നാടിന് സമര്‍പിച്ചു; എല്ലാ ചിന്താധാരകളുമായുള്ള സഹവര്‍ത്തിത്വം ഭാരതീയതയുടെ സത്തയെന്ന് ഗവര്‍ണര്‍
Mar 2, 2021, 21:17 IST
കാസര്‍കോട്: (www.kvartha.com 02.03.2021) എല്ലാ ചിന്താധാരകളുമായുള്ള സഹവര്‍ത്തിത്വമാണ് ഭാരതീയതയുടെ സത്തയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെരിയ കേരള കേന്ദ്രസര്‍വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥി ആയിരുന്നു. കേന്ദ്ര സര്‍കാര്‍ മുന്നോട്ടുവെച്ച പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിതുറക്കുമെന്ന് വി മുരളീധരന്‍ പറഞ്ഞു. പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ വിദ്യാഭ്യാസ മേഖലയും നിര്‍ണായകമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്.
അറിവ് എന്ന ഘടകത്തെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തനങ്ങളെല്ലാം സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ മൂലധനമായി യുവതലമുറയെ സജ്ജമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണ് പുതിയ വിദ്യാഭ്യാസ നയമെന്നും മന്ത്രി പറഞ്ഞു.
കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യത്തെ സ്വന്തം അതിഥി മന്ദിരം 'നീലഗിരി' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 25,500 സ്‌ക്വയര്‍ ഫീറ്റിലാണ് നീലഗിരി പൂര്‍ത്തിയായിരിക്കുന്നത്. നാല് വിഐപി സ്യൂട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്.
വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചരിത്രാതീത കാലങ്ങളില്‍ നിലനിന്നിരുന്ന മെസോ പെട്ടോമിയ, ഈജിപ്ഷ്യന്‍, ഗ്രീക് സംസ്‌കാരങ്ങളില്‍ പലതും ഇന്ന് ചരിത്രഗവേഷകര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും പഠനവിഷയം മാത്രമായി മാറിയിട്ടുണ്ടെങ്കിലും ഭാരതീയ സംസ്‌കാരം ചൈതന്യവത്തായി ഇന്നും തുടരുന്നത് അതില്‍ അന്തര്‍ലീനമായ അധ്യാത്മിക ശക്തികൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

അറിവ് എന്ന ഘടകത്തെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തനങ്ങളെല്ലാം സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ മൂലധനമായി യുവതലമുറയെ സജ്ജമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണ് പുതിയ വിദ്യാഭ്യാസ നയമെന്നും മന്ത്രി പറഞ്ഞു.
കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യത്തെ സ്വന്തം അതിഥി മന്ദിരം 'നീലഗിരി' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 25,500 സ്‌ക്വയര്‍ ഫീറ്റിലാണ് നീലഗിരി പൂര്‍ത്തിയായിരിക്കുന്നത്. നാല് വിഐപി സ്യൂട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്.
വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Central University celebrates 12th Foundation Day, Kasaragod, News, Governor, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.