Resul Announced | സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 93.60

 


തിരുവനന്തപുരം: (KVARTHA) സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ് സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാവുന്നതാണ്. 93.60 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം. ഈ വര്‍ഷം 0.48 ശതമാനം വര്‍ധനയുണ്ട്

ഫലമറിയാന്‍ www(dot)cbseresults(dot)nic(dot)in/, cbse(dot)gov(dot)in എന്നീ വെബ്സൈറ്റുകളും ഡിജി ലോകറിലും പരിശോധിക്കാം.

Resul Announced | സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 93.60

22,38,827 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 20.95.467 പേര്‍ വിജയിച്ചു. ആണ്‍കുട്ടികളുടെ വിജയശതമാനം - 92.71, പെണ്‍കുട്ടികളുടെ വിജയശതമാനം - 94.75, ട്രാന്‍സ് ജെന്റര്‍ വിജയശതമാനം -91.30 ശതമാനം.

റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫലമറിയുക. ഫെബ്രുവരി 15 മുതല്‍ മാര്‍ച് 13 വരെയായിരുന്നു സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.

തിരുവനന്തപുരം - 99.75 വിജയശതമാനം, വിജയവാഡ - 99.60 , ചെന്നൈ - 99.3, ബംഗ്ലൂര്‍- 99.26, അജ്മീര്‍ - 97.1 എന്നിങ്ങനെയാണ് വിജയശതമാനം.

രാവിലെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചിരുന്നു. 87.98 ആയിരുന്നു വിജയ ശതമാനം.

Keywords: CBSE Class 10 result 2024 announced, direct link to check marks, Thiruvananthapuram, News, CBSE Class 10 Result, Announced, Website, Education, Girls, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia