CBSE Exam | സിബിഎസ്ഇ 10, 12 ക്ലാസ് ടേം 2 പരീക്ഷകൾക്ക് തുടക്കം; മാർഗനിർദേശങ്ങളും പ്രധാന വിശദാംശങ്ങളും അറിയാം
Apr 26, 2022, 11:42 IST
ന്യൂഡെൽഹി:(www.kvartha.com) സെൻട്രൽ ബോർഡ് ഓഫ് സെകൻഡറി എജ്യുകേഷൻ (CBSE) 10, 12 ക്ലാസ് പരീക്ഷകൾക്ക് തുടക്കമായി. 21 ലക്ഷത്തിലധികം വിദ്യാർഥികൾ രാജ്യത്തുടനീളമുള്ള 7,406 കേന്ദ്രങ്ങളിലായി പത്താം ക്ലാസ് പരീക്ഷ എഴുതുമ്പോൾ 14 ലക്ഷം വിദ്യാർഥികൾ 6,720 കേന്ദ്രങ്ങളിലായി 12 ക്ലാസ് പരീക്ഷ എഴുതും.
ആദ്യ ദിവസം, പത്താം ക്ലാസ് വിദ്യാർഥികൾ പെയിന്റിംഗ്, റായ്, ഗുരുങ്, ഷെർപ്പ, തമാംഗ്, തായ് പേപറുകളും 12-ാം ക്ലാസ് വിദ്യാർഥികൾ എന്‍റപ്രണര്‍ഷിപ്, ബ്യൂടി ആൻഡ് വെൽനസ് എന്നീ പേപറുകളും എഴുതുന്നു. 10.30 മുതലാണ് പരീക്ഷ ആരംഭിച്ചത്. ആദ്യ പ്രധാന പേപറായ പത്താം ക്ലാസ് ഇൻഗ്ലീഷ് ബുധനാഴ്ച നടക്കും.
10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ രണ്ട് ടേമുകളിലായാണ് നടത്തുന്നത്. എംസിക്യു (മൾടിപിൾ ചോയ്‌സ് ചോദ്യങ്ങൾ) ഉൾപെടുന്ന ടേം ഒന്ന് ജനുവരി മാസത്തിൽ നടന്നിരുന്നു. ടേം രണ്ട് പത്താം ക്ലാസ് പരീക്ഷ 2022 മെയ് 24 ന് അവസാനിക്കും. 12-ാം ക്ലാസ് 2022 ജൂൺ 15 ന് അവസാനിക്കുകയും ചെയ്യും.
വിദ്യാർഥികൾക്ക് ഓരോ പേപറിനും തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കുന്ന തരത്തിലാണ് പരീക്ഷകളുടെ ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ബോർഡ് അറിയിച്ചു.
ബോർഡ് പുറപ്പെടുവിച്ച ചില മാർഗനിർദേശങ്ങൾ ഇതാ:
1. വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുകയും മൂക്കും വായും മൂടുന്ന മാസ്‌ക് ധരിക്കുകയും വേണം
2. ഹോളിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരാൻ പാടില്ല.
3. അഡ്മിറ്റ് കാർഡും ഫോടോ ഐഡി കാർഡും കൈവശം വയ്ക്കണം.
4. ഒരു കുപ്പി വെള്ളം, സാനിറ്റൈസർ, മാസ്ക് എന്നിവ പേനയ്‌ക്കൊപ്പം കൊണ്ടുപോകാം
5. ചോദ്യപേപർ വായിക്കാൻ അധിക സമയം ലഭിക്കും. ആ സമയത്ത് പരീക്ഷ എഴുതാൻ പാടില്ല.

Keywords: News, National, Top-Headlines, CBSE, SSLC, Plus 2, Examination, Education, Students, CBSE Class 10, 12 Term 2 Exam, CBSE Class 10, 12 Term 2 Exams begin today - check guidelines, important details.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.